ad
Deshabhimani

കാറിനുമുകളിൽ മരംവീണു

a

ചുരത്തിൽ കാറിന് മുകളിൽ മരം വീണപ്പോൾ

വെബ് ഡെസ്ക്

Published on Jul 10, 2026, 01:33 AM | 1 min read

താമരശേരി

ചുരം ആറാം വളവിന് സമീപം ടാക്സി കാറിന് മുകളിലേക്ക് മരംവീണ്‌ കാറിലുണ്ടായിരുന്ന ഒരാൾക്ക് പരിക്ക്‌. കാക്കവയൽ ചള്ളക്കുഴിയിൽ ഷീബ സോജൻ (44)നാണ് പരിക്കേറ്റത്.

അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. പരിക്കേറ്റവർ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കൽപ്പറ്റയിൽനിന്നെത്തിയ ഫയർഫോഴ്സ് സംഘം, ചുരം സന്നദ്ധപ്രവർത്തകർ, ഹൈവേ പൊലീസ്, യാത്രക്കാർ എന്നിവർ ചേർന്നാണ്‌ ഗതാഗതം പുനഃസ്ഥാപിച്ചത്‌.

അപകടത്തെ തുടർന്ന് വണ്ടികൾ ചുരത്തിൽ കുടുങ്ങിയതോടെ വലിയ രീതിയിലുള്ള ഗതാഗതകുരുക്കുണ്ടായി. പകൽ 11.30ഓടെ ചുരം എട്ടാം വളവിൽ ലോറി കുടുങ്ങിയും ഗതാഗതം തടസ്സപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home