കാറും ബസും കൂട്ടിയിടിച്ചു; നാലുപേർക്ക് പരിക്ക്

അപകടത്തിൽ തകർന്ന കാറും ബസും
ബാലുശേരി
വട്ടോളി അഞ്ജൂം ഓഡിറ്റോറിയത്തിന് സമീപത്ത് കാറും ബസും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. തിങ്കൾ രാവിലെ 10.40ഓടെ കൊയിലാണ്ടി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് എതിരെവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെയും ബസിന്റെയും മുൻഭാഗം തകർന്നു. ബസ് യാത്രക്കാരായ എകരൂൽ വാഴയിൽ നബീസ (65), ഉള്ള്യേരി മീത്തലെ കിഴക്കയിൽ അജിത (50), വട്ടോളി ആലോത്തൊടി ആദിത്യ (23) എന്നിവർക്കും കാറിലുണ്ടായിരുന്ന ആന്ധ്ര സ്വദേശിനി ചെമ്മാട് ഗുലാബ് ജാനു(43)മാണ് പരിക്കേറ്റത്. ഇവരെ ബാലുശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ബാലുശേരി പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്.











0 comments