യുഎസ് ആക്രമണത്തിന് പിന്നാലെ ഹോർമുസിൽ ഇറാൻറെ മിസെെൽ ആക്രമണം; ഒരിന്ത്യക്കാരൻ കൊല്ലപ്പെട്ടു

പ്രതീകാത്മക ചിത്രം
ദുബായ്: അമേരിക്ക ഇറാനിൽ ആക്രമണം കടുപ്പിച്ചതിനു പിന്നാലെ ഹോർമുസിൽ
യുഎഇയുടെ രണ്ട് ഓയിൽ ടാങ്കറുകൾക്ക് നേരെ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റു. ഒമാൻ സമുദ്രപരിധിയിലൂടെ സഞ്ചരിക്കുകയായിരുന്ന 'മൊംബാസ', 'അൽ ബഹിയ' എന്നീ കപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ട ഇന്ത്യൻ പൗരൻ മൊംബാസ എന്ന കപ്പലിലെ ജീവനക്കാരനായിരുന്നു. പരിക്കേറ്റവരിൽ ആറ് പേർ ഇന്ത്യക്കാരും രണ്ട് പേർ ഉക്രെയ്ൻ സ്വദേശികളുമാണ്. ഇതിൽ നാല് പേരുടെ പരിക്ക് ഗുരുതരമാണ്.
മിസൈൽ പതിച്ചതിനെ തുടർന്ന് ഇരു കപ്പലുകൾക്കും കേടുപാടുകൾ സംഭവിക്കുകയും തീപിടുത്തമുണ്ടാകുകയും ചെയ്തെങ്കിലും, ജീവനക്കാരുടെ സമയബന്ധിതമായ ഇടപെടൽ മൂലം തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത് വൻ ദുരന്തം ഒഴിവാക്കി.
ഇറാന്റെ കപ്പൽ ഗതാഗതത്തിന്മേൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും ഉപരോധം പ്രഖ്യാപിച്ചതിനും, ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ യുഎസ് തുടർച്ചയായി ആക്രമണം നടത്തിയതിനും പിന്നാലെയാണ് ഇറാന്റെ പ്രതിരോധ നീക്കം










0 comments