ഇറാനിൽ വീണ്ടും അമേരിക്കയുടെ കനത്ത ആക്രമണം

തെഹ്റാൻ: ഇറാനിൽ വീണ്ടും ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് യുഎസ്. തുടർച്ചയായ മൂന്നാമത്തെ രാത്രിയിലും ആക്രമണങ്ങൾക്ക് തുടക്കമിട്ടതായി യു എസ് സെൻട്രൽ കമാൻഡ് എക്സിലൂടെ അറിയിച്ചു. ഇറാൻറെ പിക്കാക്സ് ആണവകേന്ദ്രം ആക്രമിക്കുമെന്നും ആക്രമണം നേരിടാൻ ഇറാനോട് തയാറായിരിക്കാനും ട്രംപ് വ്യക്തമാക്കി.
മധ്യ ഇറാനിലെ സാഗ്രോസ് പർവത നിരകളിൽ ഭൂമിക്കടിയിൽ അതീവ സുരക്ഷയോടെ സ്ഥിതി ചെയ്യുന്ന ആണവകേന്ദ്രമാണ് പിക്കാക്സ് മൗണ്ടൻ.ഈ ഭീഷണിക്ക് തൊട്ടുപിന്നാലെ ഇറാനിൽ അമേരിക്കൻ സൈന്യം ആക്രമണം കടുപ്പിച്ചു. അടുത്തിടെ ഇറാന്റെ മുങ്ങിക്കപ്പലും കപ്പൽ അറ്റകുറ്റപ്പണി നടത്തുന്ന ഒരു കേന്ദ്രവും ആക്രമിക്കുന്ന ദൃശ്യങ്ങൾ യു.എസ്. സെൻട്രൽ കമാൻഡ് തന്നെ പുറത്തുവിട്ടിരുന്നു. സീ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതാദ്യമായാണ് ഇറാനെതിരേ അമേരിക്ക സീ ഡ്രോണുകൾ പ്രയോഗിക്കുന്നത്.
മണിക്കൂറുകൾക്ക് മുൻപ് ഇറാനെതിരെ അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. ഇറാനിലെ മാഷഹറിലുള്ള ഒരു കാർഷിക പമ്പിങ് സ്റ്റേഷനുനേരെ നടന്ന യുഎസ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് അമേരിക്ക വീണ്ടും ആക്രമണം നടത്തുന്നത്.










0 comments