ad
Deshabhimani

print edition കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ മരുന്നുകൾ വരാന്തയിൽ

Kannur.jpg

കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഏഴാംനിലയിലെ 
വരാന്തയിൽ ഫ്ളൂയിഡുകൾ ചിതറിക്കിടക്കുന്നു

വെബ് ഡെസ്ക്

Published on Jul 14, 2026, 07:19 AM | 1 min read

പരിയാരം: ദിവസവും ആയിരക്കണക്കിനാളുകൾ ചികിത്സതേടിയെത്തുന്ന കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ മരുന്നും ഫ്ലൂയിഡും സൂക്ഷിക്കുന്നത് വരാന്തയിൽ. ഏഴാംനിലയിലെ വരാന്തയുടെ തറ നിറയെ വിവിധ മരുന്നുകൾ കൂട്ടിയിട്ടിരിക്കുകയാണ്.


ചില ഫ്ലൂയിഡുകൾ, പായ്‌ക്കുചെയ്‌ത പെട്ടിയിൽനിന്ന്‌ പുറത്തുവീണുകിടക്കുകയാണ്. അലക്ഷ്യമായി കൈകാര്യംചെയ്യുമ്പോൾ നിലത്തുവീണതാണോ എലിയോ മറ്റോ കടിച്ച് പുറത്തിട്ടതാണോയെന്ന്‌ വ്യക്തമല്ല.


മരുന്നുകൾ സൂക്ഷിച്ച പെട്ടികൾക്കിടയിൽ ഇഴജീവികളുടെ കേന്ദ്രമാണെന്നും പരാതിയുണ്ട്‌. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭീഷണിയാണിത്‌. രോഗികളെ സ്ട്രെച്ചറിലും വീൽചെയറിലും കൊണ്ടുപോകാൻ തടസമാകുന്നുണ്ട്‌ കൂട്ടിയിട്ട മരുന്നുപെട്ടികൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home