കിഫ്ബിയിൽ തിളങ്ങി
പുതിയ മുഖമായി രാമനാട്ടുകര നഗരസഭാ മന്ദിരം

മനാഫ് താഴത്ത്
Published on Dec 05, 2025, 01:53 AM | 1 min read
ഫറോക്ക്
സംസ്ഥാന സർക്കാർ കിഫ്‌ബിയിലൂടെ നിർമിച്ച രാമനാട്ടുകര നഗരസഭ ബഹുനില ഓഫീസ് കെട്ടിട സമുച്ചയമാണ് കഴിഞ്ഞ അഞ്ച് വർഷം നഗരസഭ ഭരിച്ച യുഡിഎഫിന് എടുത്തുകാണിക്കാനുള്ള നേട്ടം. കിഫ്ബിയുടെ കൈത്താങ്ങിൽ നിർമിച്ച രാമനാട്ടുകര നഗരസഭയുടെ മനോഹരമായ ഈ ബഹുനില കാര്യാലയം മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞ ഒക്ടോബർ 21ന് നാടിനുസമർപ്പിച്ചത്.കിഫ്‌ബിയിൽനിന്ന് അനുവദിച്ച 15.44 കോടി രൂപ ചെലവിട്ടാണ്44,571 ചതുരശ്ര അടി വിസ്തീർണത്തിൽ പരിസ്ഥിതി -ഭിന്നശേഷി സൗഹൃദമായി എല്ലാ സൗകര്യങ്ങളോടെയും പുതിയ നഗരസഭാ കാര്യാലയം
നിർമാണം പൂർത്തിയാക്കിയത്.എൽഡിഎഫ് നേതൃത്വത്തിൽ 2015 ലെ പ്രഥമ നഗരസഭ ഭരണത്തിലാണ് നഗര മധ്യത്തിൽ ചെത്തുപാലം തോടിന് സമീപത്തായി ഒരേക്കർ ഭൂമി വാങ്ങിയാണ്, ആധുനിക ആസ്ഥാന മന്ദിരത്തിനായി പ്ലാനും എസ്റ്റിമേറ്റും തയാറാക്കി പദ്ധതിക്ക് തുടക്കമിട്ടത്. പിന്നീട് ഭരണം യുഡിഎഫിനായപ്പോഴും പദ്ധതിക്ക് മുടക്കം വരുത്താതെ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഇടപെടലിൽ തുക വർദ്ധിപ്പിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. ലിഫ്റ്റ് സൗകര്യത്തോടെയുള്ള കെട്ടിട സമുച്ചയത്തിൽ, ശീതീകരിച്ച കാത്തിരിപ്പു കേന്ദ്രം, മിനി കോൺഫറൻസ് ഹാൾ, കൗൺസിലേഴ്സ് ലോഞ്ച്, ലൈബ്രറി, റെക്കോർഡ് റൂം, വിശാലമായ കൗൺസിൽ ഹാൾ, നഗരസഭാധ്യക്ഷൻ, ഉപാധ്യക്ഷൻ, സ്ഥിരം സമിതി അധ്യക്ഷർ, സെക്രട്ടറി എന്നിവർക്കുള്ള പ്രത്യേക ഓഫീസുകൾ, ഓരോ വിഭാഗങ്ങൾക്കും പ്രത്യേക സെക്ഷനുകൾ, കാന്റീൻ, വിശാല പാർക്കിങ്, മലിനജല ശുദ്ധീകരണം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളുമുണ്ട്.









0 comments