വേഗറാണിക്ക് വീടൊരുങ്ങുന്നു

ദേവനന്ദയ്‌ക്ക് നിർമിക്കുന്ന വീട്
പേരാമ്പ്ര
കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഓട്ടമത്സരത്തിൽ വിസ്മയംതീർത്ത് നാടിന്റെ അഭിമാനമായി മാറിയ ദേവനന്ദയ്ക്ക് വീടൊരുങ്ങുന്നു. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് നിർമിച്ചുനൽകുന്ന വീടിന്റെ കട്ടിളവെപ്പ് നടന്നു. മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശത്തെ തുടർന്നാണ് സ്‌കൗട്ട്സ് ആൻഡ് ഗൈഡ് ദേവനന്ദക്ക് വീട് പ്രഖ്യാപിച്ചത്. ശിവൻകുട്ടിയാണ് വീടിന് തറക്കല്ലിട്ടത്. കോട്ടിലോട്ട് ശ്രീധരനാണ് വീട് നിർമിക്കാൻ സ്ഥലം സൗജന്യമായി നൽകിയത്.
നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരക്കൽ കട്ടിളവച്ചു. അസി. സ്റ്റേറ്റ് ഓർഗനൈസിങ് കമീഷണർ എം രാമചന്ദ്രൻ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സി ബാബുരാജ്, ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ സി കെ സുജിത്, എഇഒ കെ കെ യൂസഫ്, കോട്ടിലോട്ട് ശ്രീധരൻ, ബാലചന്ദ്രൻ പാറച്ചോട്ടിൽ, റേഞ്ചർ കമീഷണർ ഡോ. ആബിദ പുതുശ്ശേരി, പി എൻ ശാരദ, ക്ലാരിയിൽ സുരേഷ്, കല്ലിടുക്കിൽ അച്യുതൻ എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി എം സതീഷ് കുമാർ സ്വാഗതവും ഡിസ്ട്രിക്ട് ഓർഗനൈസിങ് കമീഷണർ കെ ഷീബ നന്ദിയും പറഞ്ഞു.









0 comments