ad
Deshabhimani

മാതൃഭൂമിക്കെതിരെ സിപിഐ എം വക്കീൽനോട്ടീസയച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 23, 2026, 01:27 AM | 1 min read

കോട്ടയം സിപിഐ എം ജില്ലാ കമ്മിറ്റി യോഗത്തിന്റെ പേരിൽ വ്യാജവാർത്ത പ്രസിദ്ധീകരിച്ചതിന്‌ മാതൃഭൂമി പത്രത്തിനെതിരെ ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ വക്കീൽ നോട്ടീസ്‌ അയച്ചു. വസ്‌തുതാവിരുദ്ധമായ കാര്യങ്ങളാണ്‌ പത്രത്തിൽ പ്രചരിപ്പിച്ചത്‌. ജില്ലാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനെതിരെ രൂക്ഷവിമർശനമെന്നും കേരള കോൺഗ്രസ്‌ എം വോട്ടുകൾ ലഭിച്ചില്ലെന്നും സ്ഥാനാർഥി നിർണയത്തിൽ വീഴ്‌ചയെന്നും ചർച്ച നടന്നുവെന്നാണ്‌ മാതൃഭൂമിയിൽ വാർത്ത വന്നത്‌. അപകടത്തെ തുടർന്ന്‌ ചികിത്സയിലായിരുന്ന ജില്ലാ സെക്രട്ടറി യോഗത്തിൽ പങ്കെടുത്തുവെന്ന്‌ പറഞ്ഞ്‌ വ്യാജ വാദങ്ങളും അദ്ദേഹത്തിന്റെ പേരിൽ കെട്ടിച്ചമച്ചു. പാർടിക്ക്‌ അവമതിപ്പുണ്ടാകുന്നതും പ്രവർത്തകരെയും പൊതുസമൂഹത്തേയും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്‌ വ്യാജ വാർത്ത. ഇതിൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും വാർത്ത വന്ന അതേ പ്രാധാന്യത്തിൽ പരസ്യമായി ക്ഷമാപണം നടത്തണം. അല്ലെങ്കിൽ സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home