കിഫ്ബിയിൽ തിളങ്ങി
ബെെപ്പാസിൽ ദൂരം അരികെയാക്കി പേരാമ്പ്ര

ഇ ബാലകൃഷ്‌ണൻ
Published on Dec 05, 2025, 01:52 AM | 1 min read
പേരാമ്പ്ര
കിഫ്ബി പ്രഭയിൽ പേരാമ്പ്രക്ക് പുതിയ മുഖം. പേരാമ്പ്രയുടെ വികസന ചരിത്രത്തിൽ നാഴികക്കല്ലായ പേരാമ്പ്ര ബൈപാസ് ഉൾപ്പെടെ നിരവധി പദ്ധതികൾക്കായി 600 കോടിയിലേറെ രൂപയുടെ വികസന പ്രവൃത്തികളാണ് കിഫ്ബിയിലൂടെ പേരാമ്പ്ര മണ്ഡലത്തിൽ സാധ്യമായത്. .രൂക്ഷമായ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടിയ പേരാമ്പ്ര ടൗണിൽ ബൈപാസ് നിർമാണം ആരംഭിക്കുന്നത് 2021 ഫെബ്രുവരിയിലാണ്. കക്കാട് പള്ളിക്ക് മുൻവശത്തുനിന്ന് കല്ലോട് എൽഐസി ഓഫീസ് പരിസരം വരെ 2.79 കിലോമീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് ബൈപാസ്. റോഡിനായി 9. 97 ഏക്കർ ഭൂമി സ്വകാര്യ വ്യക്തികളിൽ
നിന്ന് പൊന്നും വില നൽകി ഏറ്റെടുക്കുകയായിരുന്നു.
58.29 കോടി രൂപ ചെലവിൽ യാഥാർഥ്യമാക്കിയ പേരാമ്പ്ര ബൈപാസ് 2023 ഏപ്രിൽ 30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പേരാമ്പ്ര മണ്ഡലത്തിലെ പ്രധാന റോഡുകളായ പേരാമ്പ്ര -മേപ്പയൂർ - പയ്യോളി റോഡ് (42 കോടി), പേരാമ്പ്ര - ചെറുവണ്ണൂർ ചാനിയം കടവ് റോഡ് (24 കോടി) എന്നിവ നവീകരിച്ചതും കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്. ഉപ്പുവെള്ളം തടയുന്നതിനായി 72.63 കോടി രൂപ ചെലവിൽ നിർമിക്കുന്ന ചെറുവണ്ണൂർ പഞ്ചായത്തിലെ പെരിഞ്ചേരി കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണം പുരോഗമിക്കുന്നു. പേരാമ്പ്ര താലൂക്ക് ആശുപത്രി സമഗ്രവികസന പദ്ധതിക്ക് കെട്ടിടവും ഉപകരണങ്ങളുമുൾപ്പെടെ 77 കോടി രൂപ അനുവദിച്ചു. 56.06 കോടി രൂപ ചെലവിൽ നിർമിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. പേരാമ്പ്ര ഗവ. കോളേജ് പുതിയ ബ്ലോക്ക് (9.12 കോടി), മേപ്പയൂർ സ്പോർട്സ്
അകലാപ്പുഴ പാലം (30 കോടി), നടേരിക്കടവ് പാലം (23 കോടി) എന്നിവയ്ക്കും കിഫ്ബിയാണ് പണം അനുവദിച്ചത്.









0 comments