ad
Deshabhimani

അർജുന് നാടിന്റെ യാത്രാമൊഴി

a

അർജുന്റെ ജീവിതപങ്കാളി അതുല്യ അന്ത്യചുംബനം നൽകുന്നു

വെബ് ഡെസ്ക്

Published on Jun 27, 2026, 02:16 AM | 1 min read

നാദാപുരം

​ഖത്തറിലെ വ്യവസായ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ മരിച്ച വെള്ളൂർ പുറപ്പട്ടോപാലം കളരിയുള്ളതിൽ അർജുന് നാടിന്റെ അന്ത്യാഞ്ജലി. ഞായർ രാത്രിയിലുണ്ടായ സ്ഫോടനത്തിലാണ്‌ അർജുൻ മരിച്ചത്‌. കരിപ്പൂർ വഴി മൃതദേഹം വെള്ളി രാവിലെ ആറോടെ വെള്ളൂരിലെ വീട്ടിലെത്തിച്ചു. അർജുന്റെ മൃതദേഹം വീട്ടിലെത്തിയതോടെ വീടും പരിസരവും കണ്ണീർക്കടലായി. ​

നാടിന്റെ നാനാതുറയിൽനിന്നുള്ളവർ കളരിയുള്ളതിൽ വീട്ടിലേക്കെത്തി. കെ എം അഭിജിത്ത് എംഎൽഎ, സിപിഐ എം ഏരിയ സെക്രട്ടറി എ മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി പ്രദീഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി വി ഗോപാലൻ, വളപ്പിൽ കുഞ്ഞമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം കെ സുബിന, സി എച്ച് മോഹനൻ, കെ കെ ദിനേശൻ പുറമേരി, സി കെ അരവിന്ദാക്ഷൻ, കനവത്ത് രവി, ടി പി രഞ്ജിത്ത്, കെ പി അശോകൻ, മോഹനൻ പാറക്കടവ്, ടി കെ പ്രഭാകരൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ, കെ കെ ലതിക എന്നിവർ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home