ad
Deshabhimani

എൻഐടി പഠന റിപ്പോർട്ട്‌ സമർപ്പിച്ചു

അറ്റകുറ്റപ്പണി നടക്കില്ല; പാളയം മാർക്കറ്റ്‌ അൺഫിറ്റ്‌

a

അതിശോചനീയാവസ്ഥയിലായ പാളയംമാർക്കറ്റിലെ കെട്ടിടങ്ങളിലൊന്ന്‌

avatar
സ്വന്തം ലേഖകൻ

Published on Jul 14, 2026, 01:37 AM | 1 min read

കോഴിക്കോട്‌

ദശാബ്ദങ്ങളായി നഗരത്തിന്റെ കച്ചവട മുഖമായിരുന്ന പാളയം മാർക്കറ്റ്‌ കെട്ടിടം പ്രവർത്തനക്ഷമമല്ലെന്ന്‌ പഠന റിപ്പോർട്ട്‌. കലിക്കറ്റ്‌ എൻഐടി സിവിൽ എൻജിനിയറിങ്‌ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ്‌ കച്ചവട സ്ഥാപനങ്ങൾ മാർക്കറ്റിൽ പ്രവർത്തിക്കുന്നത്‌ അപകടം വിളിച്ചുവരുത്തുമെന്ന മുന്നറിയിപ്പ്‌. അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലല്ല കെട്ടിടങ്ങളുടെ അവസ്ഥയെന്നും കോർപറേഷന്‌ കൈമാറിയ റിപ്പോർട്ടിൽ പറയുന്നു.

1961ൽ പ്രവർത്തനമാരംഭിച്ച പാളയം മാർക്കറ്റിന്റെ നിലവിലെ സ്ഥിതി ഏറെ ശോചനീയമാണെന്ന്‌ റിപ്പോർട്ട്‌ ചൂണ്ടിക്കാണിക്കുന്നു. എൻജിനിയറിങ്‌ ചട്ടങ്ങൾ പാലിക്കാതെയാണ്‌ മിക്ക കടകളുടെയും രൂപകൽപ്പന. അറ്റകുറ്റപ്പണികൾ സാധ്യമാകുന്ന രീതിയിലല്ല കെട്ടിടങ്ങളുടെ സ്ഥിതി. സിമന്റ്‌ കോൺക്രീറ്റ്‌ ചെയ്ത കെട്ടിടങ്ങളിൽപ്പോലും ചോർച്ചയുടെ വ്യാപ്തി വലുതാണ്‌. ശക്തമായ കാറ്റും മഴയുമുണ്ടായാൽ ചില കടകൾ ഭാഗികമായോ പൂർണമായോ തകരാനുള്ള സാധ്യത കൂടുതലാണ്‌. ഇത്‌ മാർക്കറ്റിൽ എത്തുന്നവരുടെ ജീവന്‌ ഭീഷണിയാണ്‌. ജലസംഭരണിയും ഹോട്ടൽ കെട്ടിടവുമടക്കമുള്ളവ പ്രവർത്തനക്ഷമമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

കെട്ടിടങ്ങളുടെ ഉൾഭിത്തികളും പുറംഭിത്തികളും മേൽക്കൂരയുമെല്ലാം ശോചനീയാവസ്ഥയിലാണ്‌. പലതിന്റെയും തേപ്പ്‌ അടർന്നുപോയ നിലയിലാണുള്ളത്‌. മാർക്കറ്റിലെ ഇടനാഴികളിലെ മേൽക്കൂരകൾ പലതും കാലപ്പഴക്കത്താൽ ദ്രവിച്ചിരിക്കുകയാണ്‌. പല കെട്ടിടങ്ങളുടെയും മേൽക്കൂരയിൽനിന്ന്‌ സിമന്റ്‌ പാളികൾ ഇളകിപ്പോയി ഇരുമ്പ്‌ കമ്പികൾ പുറത്തുകാണുന്നുണ്ട്‌. കടൾക്ക്‌ മുകളിൽ സ്ഥാപിച്ച ആസ്‌ബെസ്റ്റോസ്‌ ഷീറ്റുകൾ പലതും അടർന്നുവീഴാറായ നിലയിലാണ്‌. പല കെട്ടിടങ്ങളുടെയും വാതിലുകളും ജനലുകളും തകർന്നുപോയിട്ടുണ്ട്‌. ഹോട്ടൽ ബിൽഡിങ്‌ എന്നറിയപ്പെടുന്ന കെട്ടിടത്തിലാണ്‌ ഇ‍ൗ പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്‌. അശാസ്ത്രീയ രീതിൽ സാധനങ്ങൾ സൂക്ഷിച്ചത്‌ കെട്ടിടത്തിന്‌ ബലക്ഷയമുണ്ടാക്കുന്ന രീതിയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

എൻഐടി അസി. പ്രൊഫസർമാരായ ഡോ. എസ്‌ എസ്‌ അജീഷ്‌, ഡോ. എം അബ്ദുൾ അക്ബർ, ടെക്‌നീഷ്യൻ അജിത്‌ അഗസ്‌തി എന്നിവരടങ്ങുന്ന സംഘമാണ്‌ മാർക്കറ്റിൽ പഠനം നടത്തിയത്‌. നാല്‌ മാസമെടുത്ത്‌ വിശദമായി തയ്യാറാക്കിയ റിപ്പോർട്ടാണ്‌ കോർപറേഷന്‌ കൈമാറിയിരിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home