ad
Deshabhimani

ദേശസ്മൃതികളുണർത്തി 
'സഫലമീയോർമ’

വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാസമിതി അവിടനല്ലൂർ എൻ എൻ കക്കാട് സ്മാരക ഗവ. ഹയർ  സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച കക്കാട് അനുസ്മരണം കവി വീരാൻകുട്ടി ഉദ്ഘാടനംചെയ്യുന്നു

വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാസമിതി അവിടനല്ലൂർ എൻ എൻ കക്കാട് സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച കക്കാട് അനുസ്മരണം കവി വീരാൻകുട്ടി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 13, 2025, 01:25 AM | 1 min read

ബാലുശേരി

"ആർദ്രമീ ധനുമാസ രാവുകളൊന്നിൽ ആതിര വരും പോകുമല്ലേ സഖീ...

കവിതയിലും സാഹിത്യത്തിലും ജീവിതത്തിലും പുതുവഴി സൃഷ്ടിച്ച എൻ എൻ കക്കാടിന്റെ ഓർമ പുതുക്കി കക്കാട് ഇല്ലവും അവിടനല്ലൂരും. വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ സമിതിയാണ് ദേശഗ്രാമസ്മൃതികളുണർത്തി കക്കാട് അനുസ്മരണം സംഘടിപ്പിച്ചത്. അവിടനല്ലൂർ എൻഎൻ കക്കാട് സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കവി വീരാൻകുട്ടി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ സി എച്ച് സുരേഷ് അധ്യക്ഷനായി. എഴുത്തുകാരനും കക്കാടിന്റെ മകനുമായ ശ്യാം കക്കാട് മുഖ്യാതിഥിയായി. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ വി പ്രമോദ്, ബിജു കാവിൽ, വിദ്യാരംഗം ജില്ലാ കോ ഓർഡിനേറ്റർ രഞ്ജീഷ് ആവള, ജില്ലാ അസി കോ ഓർഡിനേറ്റർ വി എം അഷറഫ്, ഹെഡ്മിസ്ട്രസ് കെ കെ മിനി, വിദ്യാരംഗം കോട്ടൂർ പഞ്ചായത്ത് കോ ഓർഡിനേറ്റർ ജിതേഷ് പുലരി, കെ ബിനില എന്നിവർ സംസാരിച്ചു. സഹജ് ഗോപിനാഥ്, കെ അനുനന്ദ, സി പി പ്രണവ് അനുദേവ, മിലിൻ ജോഷ്, ഹൃദ്യ എന്നീ വിദ്യാർഥികൾ കക്കാടിന്റെ കവിതകൾ അവതരിപ്പിച്ചു. മാട്ടനോട് എയുപി സ്കൂൾ അധ്യാപക രന്യ മനിലിന്റെ നേതൃത്വത്തിൽ സഫലമീ യാത്ര എന്ന കവിതയുടെ ദൃശ്യാവിഷ്കാരം നടന്നു. കുട്ടികളും അധ്യാപകരും വീട് സന്ദർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home