ad
Deshabhimani

ജ്വലിച്ചു, കനലോർമകൾ

a

ഡിവൈഎഫ്ഐ ജില്ലാ സമ്മേളന ഭാഗമായി സംഘടിപ്പിച്ച പൂർവകാല നേതൃസംഗമം പി എ മുഹമ്മദ്‌ റിയാസ്‌ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 29, 2026, 01:47 AM | 1 min read

കോഴിക്കോട്‌

സമരതീക്ഷ്‌ണമായ ഇന്നലെകൾ പങ്കിട്ട്‌ പൊരുതുന്ന യുവതയുടെ പൂർവകാല നേതൃസംഗമം. ഇരുണ്ടകാലങ്ങളിലെ പീഡനങ്ങളും മർദനങ്ങളും അതിജീവിച്ച അനുഭവങ്ങളും സഹനസമരങ്ങളും പങ്കിട്ട സംഗമം പുതുപോരാട്ടങ്ങൾക്ക്‌ കരുത്തുപകർന്നു.

ഡിവൈഎഫ്ഐ ജില്ലാ സമ്മേളന ഭാഗമായി എ കെ ജി ഹാളിൽ സംഘടിപ്പിച്ച പരിപാടി മുൻ അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ് റിയാസ് എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ അരുൺ അധ്യക്ഷനായി. പ്രഥമ ജില്ലാ പ്രസിഡന്റ്‌ ആർ ഗോപാലൻ, മുൻ ജില്ലാ സെക്രട്ടറിമാരായ പി മോഹനൻ, പി വിശ്വൻ, മുൻ ജില്ലാ പ്രസിഡന്റുമാരായ എം മെഹബൂബ്, കെ കുഞ്ഞമ്മദ്, ഇ രമേശ് ബ ാബു, മുൻ സംസ്ഥാന സെക്രട്ടറി എ പ്രദീപ്കുമാർ, സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി സി ഷൈജു, കെ എം സച്ചിൻ ദേവ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ഷെഫീഖ്, കെ എം നിനു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. എൽ ജി ലിജീഷ് സ്വാഗതവും ട്രഷറർ ദിപു പ്രേംനാഥ് നന്ദിയും പറഞ്ഞു. മുൻ ഭാരവാഹികളായിരുന്ന ജില്ലാ സെക്രട്ടറി, പ്രസിഡന്റ്‌, ട്രഷറർ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home