ഉറപ്പാണ് എലത്തൂർ

എലത്തൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ കെ ശശീന്ദ്രന് നാലുവയലിൽ നൽകിയ സ്വീകരണം
ബൈജു വയലിൽ
Published on Mar 30, 2026, 12:31 AM | 1 min read
എലത്തൂർ
ജനകീയ വികസനത്തിന് കുതിപ്പേകാൻ ഇത്തവണയും ജനപ്രിയനേതാവ് എ കെ ശശീന്ദ്രൻ വോട്ടുതേടി മണ്ഡലത്തിലെത്തുന്പോൾ ജനം ഒന്നടങ്കം പറയുന്നു. എലത്തൂരിന്റെ ചരിത്രം മാറ്റിയെഴുതിയ വികസന നായകനെ മറക്കുവതെങ്ങനെ. കക്ഷി രാഷ്‌ട്രീയ ഭേദമന്യേ എല്ലാവരോടും ചിരിച്ചും മിണ്ടിയും ഇടപെട്ടും മണ്ഡലത്തിലെ ഓരോ മനുഷ്യരുമായി ഹൃദയബന്ധം സൂക്ഷിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി എ കെ ശശീന്ദ്രന് എലത്തൂരിലുടനീളം ലഭിക്കുന്നത് ഹൃദ്യമായ വരവേൽപ്പ്. 15 വർഷമായി തങ്ങളിലൊരാളായി കൂടെനിന്ന് വാത്സല്യങ്ങൾ ചൊരിഞ്ഞ് പ്രിയ സാരഥിക്ക് നാലാംതവണയും ചരിത്രവിജയം സമ്മാനിക്കുമെന്ന് ഉറപ്പുനൽകുന്നതായിരുന്നു ഓരോയിടങ്ങളിലെയും സ്വീകരണം.
മണ്ഡലത്തിലെ പടിഞ്ഞാറൻ മേഖലയിലായിരുന്നു ഞായറാഴ്ചത്തെ പര്യടനം. കക്കോടി സ്‌റ്റേഡിയത്തിൽ നടക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് കാണാനെത്തിയ കായികതാരങ്ങളോടും കായിക പ്രേമികളോടും
സംവദിച്ചശേഷമാണ് തലക്കുളത്തൂർ വി കെ റോഡിലെ സ്വീകരണ കേന്ദ്രത്തിലെത്തിയത്. ചുവപ്പ് മാലകളും കൊന്നപ്പൂക്കളുമായി കാത്തുനിന്ന നാട്ടുകാരോട് നുണപ്രചാരണങ്ങളെക്കുറിച്ചും നാട്ടിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ കുറഞ്ഞ വാക്കുകളിലും വിശദീകരണം.
പുറക്കാട്ടിരിയിലെ നാലൊന്നുവയലിലെത്തിയപ്പോൾ അവിടെയും ഹൃദ്യമായ വരവേൽപ്പ്. കണ്ടംകുളങ്ങരയിലും എടക്കണ്ടിയിലുമെത്തിയപ്പോൾ നാടിന് സുപരിചിതനായ നേതാവിനെ പുഞ്ചിരിയോടെയും ആവേശത്തോടെയുമാണ് സ്വീകരിച്ചത്. ‘തോൽക്കുകില്ല തോൽക്കുവാനോ മനസ്സില്ല
തോറ്റുവെങ്കിൽ തോറ്റുവെങ്കിൽ തോറ്റുകാലം’ എന്ന വരികൾക്ക് നൃത്തച്ചുവടുകൾ ഒരുക്കിയ ശ്രീലക്ഷ്മിയെയും സംഘത്തെയും അനുമോദിച്ചു.
വൈകിട്ട് ഏഴോടെ കോട്ടേടത്ത് ബസാറിലെത്തുമ്പോൾ നാടൊന്നായി പ്രിയപ്പെട്ട എ കെ എസിനെ കാത്തുനിൽപ്പുണ്ടായിരുന്നു. ചെട്ടികുളത്തെ സ്വീകരണത്തിന് ശേഷമാണ് പര്യടനം പൂർത്തിയായത്. സമാപന സമ്മേളനം എൻസിപിഎസ് സംസ്ഥാന
വർക്കിങ് പ്രസിഡന്റ് പി കെ രാജൻ ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണകേന്ദ്രങ്ങളിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം മാമ്പറ്റ ശ്രീധരൻ, എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ്, ടി കെ സോമനാഥൻ, എം പി സജിത്ത് കുമാർ, കെ സുധീർദാസ്, എം ആലിക്കോയ, പി എം ജമാൽ, എസ് എം തുഷാര, കെ മനോജ്, സി കെ സുരേഷ്, പി പി ഹാഷിം, വി പി മനോജ്, സുനിൽകുമാർ കിഴക്കയിൽ, യു കെ വിജയൻ, അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു.










0 comments