ad
Deshabhimani

കേരളത്തിലുള്ളത്‌ മതനിരപേക്ഷ ചിന്താഗതിക്കാരെ ആശങ്കപ്പെടുത്തുന്ന ഭരണം: എം സ്വരാജ്‌

a

എം ദാസൻ അനുസ്മരണ പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 30, 2026, 01:08 AM | 1 min read

ഒഞ്ചിയം

മതനിരപേക്ഷ ചിന്താഗതിക്കാരെ ആശങ്കപ്പെടുത്തുന്ന ഭരണമാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് പറഞ്ഞു. കേരളത്തിലെ സംഘപരിവാറും കോൺഗ്രസും ഒരേ മനസ്സോടെ സഞ്ചരിക്കുന്ന കാഴ്ചയാണ് നാം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം നേതാവ് എം ദാസന്റെ ചരമവാർഷിക ദിനാചരണ ഭാഗമായി ചോറോട് നടന്ന അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം സ്വരാജ്‌.

യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ് മണിക്കൂറുകൾക്കകം ആർഎസ്എസിന്റെ അഭിനന്ദനമാണ് മുഖ്യമന്ത്രി വി ഡി സതീശന് ലഭിച്ചതെന്ന് നാം കാണണം.

തമിഴ്നാടിന്റെ ആഭ്യന്തരവകുപ്പുകൂടി കെെയാളുന്ന മുഖ്യമന്ത്രി വിജയ്‌ക്ക്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാൻ അവസരം കിട്ടിയിട്ടില്ല. എന്നാൽ അതേദിവസം ഡൽഹിയിലെത്തിയ ആഭ്യന്തര വകുപ്പിന്റെ ചുമതലയില്ലാത്ത കേരളത്തിന്റെ മുഖ്യമന്ത്രിയെ അമിത്‌ ഷാ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. സംഘപരിവാരത്തിന് സ്വീകാര്യനായ മുഖ്യമന്ത്രിയായി കേരളത്തിന്റെ മുഖ്യമന്ത്രി മാറി എന്നതിന്‌ തെളിവാണിത്‌. സംഘപരിവാറിന്റെ വർഗീയ അജൻഡകളോട് സന്ധി ചെയ്ത് ഒരേ മനസ്സോടെ നീങ്ങിക്കൊണ്ടിരിക്കുകയാണ് യുഡിഎഫ്‌. രാജ്യം തകരാതിരിക്കാനും സകല മനുഷ്യർക്കും പൗരാവകാശങ്ങളോടെ ജീവിക്കാനും സംഘപരിവാർ വാഴ്ചക്കെതിരെ ശക്തമായി പൊരുതുകയല്ലാതെ മറ്റു വഴികളില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡോ. അബ്ദുൾ അസീസ് കോറോത്ത് അധ്യക്ഷനായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home