ലീഗ് ഓഫീസ് പുനർനിർമാണത്തിലെ അനാസ്ഥ
"കേറിക്കൂടൽ’പ്രതിഷേധം നടത്തി യൂത്ത് ലീഗ്

നിർമാണം നിലച്ച മുസ്ലിംലീഗ് ചെക്യാട് പഞ്ചായത്ത് ഓഫീസിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച കേറിക്കൂടൽ പ്രതിഷേധ യോഗം
നാദാപുരം ചെക്യാട് പഞ്ചായത്ത് മുസ്ലിംലീഗ് ഓഫീസ് പുനർനിർമിക്കുന്നതിലെ അനാസ്ഥയിൽ പഞ്ചായത്ത് മുസ്ലിംലീഗിനെതിരെ യൂത്ത് ലീഗ് പ്രതിഷേധ യോഗവും പ്രതീകാത്മക കേറിക്കൂടലും സംഘടിപ്പിച്ചു. പുനർനിർമാണത്തിന്റെ പേരിൽ ഓഫീസ് പൊളിച്ചിട്ട് വർഷങ്ങളായി. പഞ്ചായത്ത് മുസ്ലിംലീഗിന്റെ അനാസ്ഥയിലാണ് പണിപൂർത്തീകരിക്കാൻ കഴിയാത്തത് എന്ന് യൂത്ത് ലീഗുകാർ പറയുന്നു. പാറക്കടവ് ടൗൺ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പലതവണ പ്രതിഷേധം അറിയിച്ചിട്ടും ഫലമില്ലാതായതോടെയാണ് യൂത്ത് ലീഗ് സമരത്തിനിറങ്ങിയത്. പ്രതിഷേധ പരിപാടി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സലീം ഇടവലത്ത് ഉദ്ഘാടനംചെയ്തു. മഹമൂദ് മഠത്തിൽ, ആർ അബൂബക്കർ, മഹമൂദ് പറമ്പത്ത്, ഹംസ കണ്ടിയെന്റവിട എന്നിവർ പങ്കെടുത്തു.










0 comments