ad
Deshabhimani

കെ ചോയിയെ അനുസ്‌മരിച്ചു

വന്ദേമാതരം പൂർണമായി ആലപിച്ചത് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗം : ടി പി

കെ ചോയി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം 
ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു ​

കെ ചോയി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം 
ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു ​

വെബ് ഡെസ്ക്

Published on May 20, 2026, 02:11 AM | 1 min read

പേരാമ്പ്ര യുഡിഎഫ്‌ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചത് രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ടി പി രാമകൃഷ്‌ണൻ. കൂത്താളി സമരനായകൻ കെ ചോയിയുടെ 76-ാം രക്തസാക്ഷി ദിന പൊതുസമ്മേളനം അഞ്ചാംപീടികയിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ആശാ വർക്കർമാരുടെ വേതനം 21000 രൂപയാക്കുമെന്ന വി ഡി സതീശന്റെ വാഗ്‌ദാനം പാലിച്ചിട്ടില്ല. 3000 രൂപ മാത്രം നൽകി ആശാവർക്കർമാരെ പറ്റിച്ചു. എൽഡിഎഫ് സർക്കാർ വർധിപ്പിച്ച എണ്ണായിരമാണോ യുഡിഎഫ് സർക്കാർ നൽകിയ 3000 ആണോ വലുതെന്ന് സമരംചെയ്ത സംഘടനകൾ വ്യക്തമാക്കണം. സ്ത്രീകൾക്ക്‌ സ‍ൗജന്യയാത്ര നൽകുന്നത്‌ പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ആർടിസിയെ തകർത്തുകൊണ്ടാകരുത്. യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന് മുമ്പുതന്നെ പ്രതികാര നടപടികൾ ആരംഭിച്ചു. താൽക്കാലിക തൊഴിലാളികളെ പിരിച്ചുവിടാനും ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റാനുമാണ് നീക്കം. വലിയ ഭൂരിപക്ഷമുണ്ടെന്ന അഹങ്കാരത്തിൽ ഇടതുപക്ഷപ്രസ്ഥാനങ്ങളെ ഉന്മൂലനം ചെയ്യാനുള്ള നടപടിയുമായി മുന്നോട്ടുപോയാൽ ശക്തമായ ചെറുത്തുനിൽപ്പുണ്ടാകും. എൽഡിഎഫ് സർക്കാരിനുണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ സമഗ്രമായി പരിശോധിക്കും. തിരുത്തേണ്ടവ തിരുത്തി മുന്നേറുമെന്നും ടി പി പറഞ്ഞു. സിപിഐ എമ്മും സിപിഐയും ചേർന്ന്‌ സംഘടിപ്പിച്ച ദിനാചരണത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പ്രകടനവും രക്തസാക്ഷി കുടീരത്തിൽ പുഷ്‌പാർച്ചനയും നടന്നു. അനുസ്മരണ പൊതുസമ്മേളനത്തിൽ സിപിഐ ജില്ലാ സെക്രട്ടറി പി ഗവാസ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എസ് കെ സജീഷ്, കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കെ അനുശ്രീ, ആർ ശശി എന്നിവർ സംസാരിച്ചു. ഇ ടി സോമൻ അധ്യക്ഷനായി. ക്ലാരിയിൽ സുരേഷ് സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home