വിലക്കയറ്റത്തിനെതിരെ സ്‌ത്രീകളുടെ മാർച്ച്

വിലക്കയറ്റത്തിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ നടന്ന ആദായനികുതി ഓഫീസ് മാർച്ച് അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി ഉദ്‌ഘാടനം ചെയ്യുന്നു
കോഴിക്കോട്
വിലക്കയറ്റത്തിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ ആദായ നികുതി ഓഫീസ് മാർച്ച് നടത്തി. അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. പി എം ആതിര അധ്യക്ഷയായി. കേന്ദ്ര കമ്മിറ്റിയംഗം കെ കെ ലതിക, സംസ്ഥാന വൈസ് പ്രസിഡന്റ് കെ പുഷ്പജ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ഡി ദീപ സ്വാഗതവും പി ഉഷാദേവി നന്ദിയും പറഞ്ഞു.










0 comments