സിഐടിയു പ്രതിനിധി സംഘം സന്ദർശിച്ചു

ഉത്തരാഖണ്ഡിലെ ഉദ്ദം സിങ് നഗർ കലക്ടറുടെ നടപടിയിൽ പ്രതിഷേധിച്ച് എളമരം കരീമിന്റെ നേതൃത്വത്തിൽ സിഐടിയു നേതാക്കൾ കലക്ടറേറ്റിൽ കുത്തിയിരിപ്പ് സമരം നടത്തുന്നു
കോഴിക്കോട് സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീമിന്റെ നേതൃത്വത്തിലുള്ള സിഐടിയു പ്രതിനിധി സംഘം ഉത്തരാഖണ്ഡിലെ ഉദ്ദം സിങ് നഗർ ജില്ലയിലെ രുദ്രപ്പൂർ ഗാന്ധി പാർക്കിൽ സമരം ചെയ്യുന്ന വി- ഗാർഡ് തൊഴിലാളികളെ നേരിൽ കണ്ട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രതിനിധി സംഘത്തെ കാണാനും ചർച്ചചെയ്യാനും തയ്യാറാവാത്ത കലക്ടറുടെ നടപടിയിൽ പ്രതിഷേധിച്ച് എളമരം കരീമിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ കുത്തിയിരിപ്പ് സമരം നടത്തി. കലക്ടറുടെ നിർദ്ദേശപ്രകാരം എഡിഎമ്മും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും സിഐടിയു നേതാക്കളുമായി സംസാരിച്ചു. കലക്ടറുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച ചർച്ച നടത്തുമെന്നും, കസ്റ്റഡിയിലെടുത്ത തൊഴിലാളികളെ വിട്ടയക്കുമെന്നും ഉറപ്പു ലഭിച്ചതിനെ തുടർന്ന് 4 മണിക്കൂറോളം നീണ്ട കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു.









0 comments