വഴിയോര കച്ചവടക്കാർ ധർണ നടത്തി

വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ കോര്‍പറേഷന്‍ ഓഫീസ് മാര്‍ച്ച് സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി പി കെ മുകുന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് വിവിധ ആവശ്യങ്ങളുന്നയിച്ച് വഴിയോര കച്ചവടക്കാർ കോർപറേഷൻ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഒഴിപ്പിക്കൽ നടപടി അവസാനിപ്പിക്കുക, വഴിയോര കച്ചവട സംരക്ഷണ നിയമം കൃത്യമായി നടപ്പാക്കുക, വെൻഡിങ് കമ്മിറ്റി അറിയാതെയുള്ള ഒഴിപ്പിക്കൽ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ (സിഐടിയു) ധർണ നടത്തിയത്. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എൽ രമേശൻ അധ്യക്ഷനായി. വികെടിഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ഇഖ്ബാൽ, ടി കെ ശശി, പി നാരായണൻ, പി സുലൈഖ, വി ഇസാക്ക്, വി പി മുഹമ്മദ്, സി ആർ വിജയചന്ദ്രൻ, മുഹമ്മദ് കാസിം, വി കെ ഹംസക്കോയ, കെ പ്രബീഷ് എന്നിവർ സംസാരിച്ചു.









0 comments