ലഹരിക്കെതിരെ തൈ നട്ട് തൂഫാൻ ഉദ്‌ഘാടനം

തൂഫാൻ ദ് നാർക്കോഹണ്ട് ജില്ലാതല ഉദ്‌ഘാടനം സിറ്റി പൊലീസ് മേധാവി മെറിൻ ജോസഫ് ഉദ്‌ഘാടനംചെയ്യുന്നു
കോഴിക്കോട് സ്കൂളുകൾ, കോളേജുകൾ, നഗരങ്ങളിലെ ഡിജെ പാർടികൾ എന്നിവ കേന്ദ്രീകരിച്ച് യുവാക്കൾക്കിടയിൽ വ്യാപകമാകുന്ന ലഹരിമാഫിയകളെ ഇല്ലാതാക്കാനായി ആരംഭിച്ച ഓപ്പറേഷൻ തൂഫാന്റെ ജില്ലാതല ഉദ്‌ഘാടനം സിറ്റി പൊലീസ് മേധാവി മെറി ജോസഫ് നിർവഹിച്ചു. ലൊയോള സ്കൂളിൽ വൃക്ഷത്തൈ നട്ടായിരുന്നു ഉദ്‌ഘാടനം. സ്കൂൾ മാനേജർ പയസ് വാച്ചാപറമ്പിൽ, പ്രിൻസിപ്പൽ ഫാ. റോയ് അലക്സ്, വൈസ് പ്രിൻസിപ്പൽമാരായ ജിഷ സുരേഷ്, നിഷ സുകുമാരൻ, പിടിഎ പ്രസിഡന്റ് ആഷിഖ് കൃഷ്‌ണൻ, പി ജീവിത, കെ വി ഇഷാനി എന്നിവർ സംസാരിച്ചു.മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള ഉപഹാരങ്ങളും സിറ്റി പൊലീസ് മേധാവി സമ്മാനിച്ചു.










0 comments