ദേശീയ പ്രക്ഷോഭം: ഉജ്വല പ്രതിഷേധവുമായി മോട്ടോർ തൊഴിലാളികൾ

മോട്ടോർ കോൺഫെഡറേഷൻ ഓഫ് കേരള സിഐടിയു സിറ്റി കമ്മിറ്റി കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെയുള്ള ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലും മോട്ടോർ തൊഴിലാളികളുടെ ഉജ്വല പ്രതിഷേധം. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 13 കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് ഓൾ ഇന്ത്യാ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ സംഘടിപ്പിച്ച മാർച്ചും ധർണയും കേന്ദ്ര–സംസ്ഥാന തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെയുള്ള താക്കീതായി. ചിലയിടങ്ങളിൽ കാലാവസ്ഥ പ്രതികൂലമായിട്ടും പ്രതിഷേധത്തിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു. ഇന്ധന വിലവർധന പിൻവലിക്കുക, സംസ്ഥാന സർക്കാർ അധികനികുതി കുറയ്‌ക്കുക, ലേബർ കോഡ് പിൻവലിക്കുക, മോട്ടോർ വാഹന ഭേദഗതി നിയമം –2019 ഉപേക്ഷിക്കുക, ഭേദഗതി നിയമത്തിന്റെ മറവിൽ പൊലീസ്–ആർടിഒ ഉദ്യോഗസ്ഥർ നടത്തുന്ന ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, മോട്ടോർ വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിൽ വില കുത്തനെ കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധനവിലയും അധിക നികുതിയും കുറയ്ക്കാത്ത കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നടപടി തിരുത്തണമെന്നും ധർണ ആവശ്യപ്പെട്ടു. കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിനുമുമ്പിൽ നടത്തിയ മാർച്ച് സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. കെ പി ആഷിഫ് അലി അധ്യക്ഷനായി. മസൂദ് ചെലവൂർ, കെ അനിൽകുമാർ, രഞ്ജിത്ത്, സി മുരളി എന്നിവർ സംസാരിച്ചു. നടുവണ്ണൂർ പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാർച്ച് മോട്ടോർ കോൺഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം എൽ രമേശൻ ഉദ്ഘാടനം ചെയ്തു. വടകര പോസ്റ്റ് ഓഫീസ് മാർച്ച് കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ കെ മമ്മുവും ഫറോക്ക് പോസ്‌റ്റ് ഓഫീസ് മാർച്ച് സിഐടിയു ഏരിയ സെക്രട്ടറി എം സമീഷും പൂവാട്ടുപറമ്പിൽ സിഐടിയു ഏരിയ പ്രസിഡന്റ് ഇ വിനോദ് കുമാറും മുക്കത്ത് സിഐടിയു ഏരിയ സെക്രട്ടറി ജോണി ഇടശേരിയും താമരശേരിയിൽ സിഐടിയു ഏരിയ പ്രസിഡന്റ് എൻ കെ സുരേഷും കക്കോടിയിൽ ഓട്ടോ-ടാക്സി യൂണിയൻ ഏരിയ പ്രസിഡന്റ് ഇ അനൂപും പേരാമ്പ്രയിൽ സിഐടിയു ഏരിയ സെക്രട്ടറി കെ സുനിൽകുമാറും മൊകേരിയിൽ ഓട്ടോ-ടാക്സി യൂണിയൻ ഏരിയ പ്രസിഡന്റ് സി എൻ ബാലകൃഷ്ണനും കല്ലാച്ചിയിൽ സിഐടിയു ജില്ലാ കമ്മിറ്റിയംഗം എ മോഹൻദാസ്, അഴിയൂരിൽ സിഐടിയു ജില്ലാ കമ്മിറ്റിയംഗം പി ശ്രീധരൻ, കൊയിലാണ്ടിയിൽ സിഐടിയു ഏരിയ സെക്രട്ടറി സി അശ്വിനിദേവ് എന്നിവർ ഉദ്ഘാടനം ചെയ്തു.











0 comments