ad
Deshabhimani

ഡിഎഡബ്ല്യുഎഫ് മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനവും സെമിനാറും

പുറമേരിയിൽ ഡിഎഡബ്ല്യുഎഫ് മെമ്പർഷിപ് വിതരണവും സെമിനാറും 
കെ പി പ്രദീഷ് ഉദ്ഘാടനംചെയ്യുന്നു

പുറമേരിയിൽ ഡിഎഡബ്ല്യുഎഫ് മെമ്പർഷിപ് വിതരണവും സെമിനാറും 
കെ പി പ്രദീഷ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 05, 2026, 12:54 AM | 1 min read

നാദാപുരം ഡിഫറെന്റിലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ (ഡിഎഡബ്ല്യുഎഫ്) ജില്ലാതല മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനവും ഭിന്നശേഷിക്കാരുടെ അവകാശങ്ങളും സേവനങ്ങളും എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. പുറമേരി രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി പ്രദീഷ് ഉദ്ഘാടനംചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ മണിലാൽ അധ്യക്ഷനായി. ജില്ലാതല മെമ്പർഷിപ് വിതരണ ഉദ്ഘാടനം ജില്ലാ സെക്രട്ടറി കെ അശോകൻ നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് കീർത്തി സെമിനാറിൽ വിഷയം അവതരിപ്പിച്ചു. പനങ്ങാട് പഞ്ചായത്ത് അഞ്ചാം വാർഡിൽനിന്ന് മത്സരിച്ച് വിജയിച്ച അബ്ദു നടുക്കണ്ടി, സിനിമാ പിന്നണി ഗാനരചയിതാവ് വിനി കോക്കല്ലൂർ എന്നിവരെ ആദരിച്ചു. ജയശ്രീ ബാബു, എ പി സജീവൻ, വി പി ഫെബിന, പി പി ശ്രീധരൻ എന്നിവർ സംസാരിച്ചു. ഡിഎഡബ്യുഎഫ് നാദാപുരം ഏരിയാ സെക്രട്ടറി പി കൃഷ്‌ണൻ സ്വാഗതവും ബാലൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home