ad
Deshabhimani

കാൽവഴുതി കിണറ്റിൽ വീണ യുവതിയെ രക്ഷിച്ചു

കിണറ്റിൽ വീണ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ രമേശനെ ശാസ്താംകോട്ട ഫയർഫോഴ്സ് അഭിനന്ദിച്ചു
വെബ് ഡെസ്ക്

Published on Sep 05, 2026, 12:18 AM | 1 min read

ശൂരനാട്

കാൽവഴുതി കിണറ്റിൽവീണ യുവതിയെ സാഹസ്സികമായി രക്ഷപ്പെടുത്തി രമേശൻ. പോരുവഴി പഞ്ചായത്തിൽ വടക്കേമുറി തെങ്ങും തുണ്ടിൽ വീട്ടിൽ ഷൈനി (35)യാണ് കാൽവഴുതി കിണറ്റിൽ വീണത്. വ്യാഴം രാവിലെ 6.30നാണ് സംഭവം. മരംവെട്ട് തൊഴിലാളിയായ വയണവിള വടക്കത്തിൽ വീട്ടിൽ രമേശൻ ചായ കുടിക്കാൻ തുണ്ടുകുറ്റി ജങ്ഷനിൽ എത്തിയപ്പോഴാണ് കിണറ്റിൽ ആരോ വീണെന്ന് അറിഞ്ഞത്. ഉടൻതന്നെ 23 അടി താഴ്ചയുള്ള കിണറ്റിലേക്ക് ഇറങ്ങുകയായിരുന്നു. ശാസ്താംകോട്ട ഫയർഫോഴ്സ്‌ എത്തും മുമ്പുതന്നെ രമേശൻ ഷൈനിയെ രക്ഷപ്പെടുത്തി. ഫയർഫോഴ്സിന്റെ വാഹനത്തിൽ ഇവരെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ചു. പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജീവൻ പണയപ്പെടുത്തി സാഹസ്സികമായി യുവതിയെ രക്ഷിച്ച രമേശനെ ശാസ്താംകോട്ട ഫയർഫോഴ്സ് അഭിനന്ദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home