യുവജനദിനാചരണം നടത്തി

നലൂർ
കുര്യോട്ടുമല അയ്യന്‍കാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന യുവജന ദിനാചരണം സിവിൽ ജഡ്ജ് ടി വി ബിജു ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ രമ്യശ്രീ അധ്യക്ഷയായി. നാഷണൽ സർവീസ് സ്കീമും പത്തനാപുരം താലൂക്ക് ലീഗൽ സർവീസസും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. യു ബിജു നിയമ ബോധവല്‍ക്കരണ ക്ലാസും അജുകൃഷ്ണ കരിയർ ഗൈഡൻസ് ക്ലാസും നയിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എസ് ജി സുശാന്ത് സംസാരിച്ചു.










0 comments