ഡിവൈഎഫ്ഐ സ്ഥാപിതദിനം ആചരിച്ചു
അവകാശ സമരങ്ങൾക്ക് കരുത്താകും

ഡിവൈഎഫ്ഐ സ്ഥാപിത ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ യൂത്ത് സെന്ററിൽ സെക്രട്ടറി ടി ആർ ശ്രീനാഥ് പതാക ഉയർത്തുന്നു
കൊല്ലം
ഡിവൈഎഫ്ഐ സ്ഥാപിത ദിനം ജില്ലയിൽ സമൂചിതമായി ആചരിച്ചു. ജില്ലയിലെ യൂണിറ്റുകളിൽ പതാക ഉയർത്തി. രക്തദാന ക്യാമ്പുകൾ, പരിസ്ഥിതി സംരക്ഷണ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചു. അംഗത്വ ക്യാമ്പയിനും ജില്ലയിൽ തുടക്കമായി. ചാത്തന്നൂർ ബ്ലോക്കിലെ കല്ലുവാതുക്കൽ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച യുവജന റാലിയും സാംസ്കാരിക സദസ്സും സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് സെന്ററിൽ സെക്രട്ടറി ടി ആർ ശ്രീനാഥ് പതാക ഉയർത്തി. ചവറ ബ്ലോക്കിലെ പഴഞ്ഞികാവ് യൂണിറ്റിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് ശ്യാംമോഹൻ പതാക ഉയർത്തി. ചാത്തന്നൂർ ബ്ലോക്കിൽ പരവൂർ ടൗണിൽ ജില്ലാ പ്രസിഡന്റ് എം ഹരികൃഷ്ണൻ, കൊല്ലം ഏരിയയിലെ സിവിൽ സ്റ്റേഷൻ മേഖലയിലെ കൈക്കുളങ്ങര യൂണിറ്റിൽ ജില്ലാ ട്രഷറര്‍ യു പവിത്ര, കൊല്ലം ഈസ്റ്റ് ബ്ലോക്കിൽ ഇരവിപുരം മേഖലയിൽ പുത്തൻനട യൂണിറ്റിൽ സംസ്ഥാന കമ്മിറ്റി അംഗം ടി പി അഭിമന്യു, പത്തനാപുരം ബ്ലോക്കിൽ പട്ടാഴി എച്ച്‌എസ് യൂണിറ്റിൽ പി അനന്ദു, പുനലൂർ സൗത്ത് മേഖലയിലെ അഷ്ടമംഗലം യൂണിറ്റിൽ സംസ്ഥാന കമ്മിറ്റി അംഗം എസ് ശ്യാം എന്നിവർ പതാക ഉയർത്തി. വിവിധ ബ്ലോക്കുകളിൽ നടന്ന പരിപാടികളിൽ ജില്ലാ കമ്മിറ്റി, ബ്ലോക്ക്, യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു.









0 comments