Deshabhimani

പദ്ധതി താളംതെറ്റി

എവിടെ ‘മിഠായി’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
അഖിൽ സദാശിവൻ

Published on Oct 26, 2026, 12:19 AM | 1 min read

കൊല്ലം

​ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്കായി എൽഡിഎഫ് സർക്കാർ ആവിഷ്‌ക്കരിച്ച മിഠായി പദ്ധതി താളംതെറ്റുന്നു. കഴിഞ്ഞ രണ്ട്‌ മാസത്തിലേറെയായി മരുന്ന് വിതരണം നിലച്ചതോടെ രോഗബാധിതരായ കുട്ടികളുടെ കുടുംബങ്ങൾ ചികിത്സാച്ചെലവ് താങ്ങാനാകാതെ ദുരിതത്തിലാണ്. ജില്ലയിലെ ​ടൈപ്പ് വൺ പ്രമേഹബാധിതരായ 130 കുട്ടികളും അവരുടെ രക്ഷാകർത്താക്കളുമാണ് ഏറെ വലയുന്നത് . 18വയസ്സിൽ താഴെയുള്ള ടൈപ്പ് വൺ പ്രമേഹം ബാധിച്ച കുട്ടികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ എന്നിവ വഴി സൗജന്യമായി ഗ്ലുക്കോമീറ്റർ, സ്ട്രിപ്പ്, ഇൻസുലിൻ, ഇൻസുലിൻ പേന എന്നിവയാണ് സൗജന്യമായി നൽകുന്നത്. ടൈപ്പ് വൺ പ്രമേഹം ബാധിച്ച ഒരു കുട്ടിയുടെ ചികിത്സയ്‌ക്കായി പ്രതിമാസം 7,000 രൂപ ചെലവുവരും. ജില്ലയിൽ വിക്ടോറിയ ആശുപത്രിയിലെ മിഠായി ക്ലിനിക്കുകൾ വഴിയായിരുന്നു ഇവ നൽകിയിരുന്നത്. എന്നാൽ, നിലവിൽ മരുന്നുകളും മറ്റും ലഭിക്കാതായി. ഇവ എന്ന് ലഭിക്കുമെന്ന ചോദ്യത്തിനും അധികൃതർ കൃത്യമായ ഉത്തരം നൽകിയിട്ടില്ല. സർക്കാർ ആശുപത്രികളിൽനിന്ന് മരുന്നുകൾ ഉൾപ്പെടെ ലഭിക്കാതായതോടെ മരുന്നുകളും സ്ട്രിപ്പുകളുമെല്ലാം പുറത്തു നിന്ന് വാങ്ങേണ്ട സ്ഥിതിയാണ്. സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽനിന്ന് ഇവ വാങ്ങുന്നത് രക്ഷാകർത്താക്കളിൽ കനത്ത സാമ്പത്തിക ഭാരമാണ് അടിച്ചേൽപ്പിക്കുന്നത്. രക്തത്തിലെ ഗ്ലൂക്കോസ് അളവ് കൃത്യമായി നിരീക്ഷിക്കുന്നതിനുള്ള സ്ട്രിപ്പുകൾ പൂർണമായും ലഭ്യമല്ലാത്തതും കുട്ടികളുടെ ചികിത്സയെ പ്രതികൂലമായി ബാധിച്ചു. നിരവധിതവണ ആരോഗ്യ മന്ത്രി കെ മുരളിധരൻ ഉൾപ്പെടെയുള്ളവർക്ക്‌ നിവേദനം നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന്‌ രക്ഷാകർത്താക്കൾ പറഞ്ഞു. ​​
സൂചികളുടെ 
അളവിലും മാറ്റം ​ ടൈപ്പ് വൺ പ്രമേഹത്തിന്‌ മുന്പ്‌ ആശുപത്രികളിൽ നിന്ന് രക്തമെടുക്കാൻ 4 എംഎം നീഡിലുകൾ ആയിരുന്നു വിതരണം ചെയ്തിരുന്നത് . എന്നാൽ, കഴിഞ്ഞ കുറച്ച മാസങ്ങളായി 6 എംഎം നീഡിലുകലാണ് ആശുപത്രികൾ വഴി നൽകുന്നത്. ഇത് കുട്ടികൾക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നതായും വേദന കൂടുന്നതായും പരാതി ഉണ്ട്. ​പുതിയ രജിസ്ട്രേഷന് 
തലസ്ഥാനത്തേക്ക് ഓടണം ​പുതിയ ടൈപ്പ് 1 പ്രമേഹബാധിതർക്ക് പദ്ധതിയിൽ രജിസ്റ്റർ ചെയ്യണമെങ്കിൽ തിരുവനന്തപുരം എസ്‌ഐടി ആശുപത്രിയിലേക്ക് ഓടേണ്ട സ്ഥിതിയാണ്. ഇവിടെ നിന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകിയാലേ പുതിയതായി പദ്ധതിയിൽ രജിസ്റ്റർ ചെയ്യുകയുള്ളൂ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home