Deshabhimani

അപകീർത്തിപ്പെടുത്തി സ്ഥലംമാറ്റാൻ നീക്കം

ജല അതോറിറ്റി ഉദ്യോഗസ്ഥനെതിരായ പരാതി വ്യാജമെന്ന്‌ സൈബർ പൊലീസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Nov 04, 2026, 12:36 AM | 1 min read

കൊല്ലം

ജല അതോറിറ്റി ഉദ്യോഗസ്ഥനെ അപകീർത്തിപ്പെടുത്തുന്നരീതിയിൽ വിരമിച്ച ജീവനക്കാരന്റെ പേരിൽ മന്ത്രിക്ക്‌ നൽകിയ പരാതി വ്യാജമെന്ന്‌ സൈബർ ക്രൈം പൊലീസ്‌. കൊല്ലം സർക്കിളിലെ അക്ക‍ൗണ്ട്‌സ്‌ ഓഫീസർക്കെതിരെയാണ്‌ മന്ത്രി, ജലഅതോറിറ്റി എംഡി തുടങ്ങിയവർക്ക്‌ വ്യാജ പരാതി ലഭിച്ചത്‌. എന്നാൽ, കുറ്റക്കാരെ തിരിച്ചറിഞ്ഞിട്ടും സൈബർ പൊലീസ്‌ കേസെടുക്കുന്നില്ലെന്ന്‌ അക്ഷേപമുയർന്നു. ജില്ലയിൽ സർവീസിലുള്ള എക്‌സിക്യൂട്ടീവ്‌ എൻജിനിയറാണ്‌ സംഭവത്തിനു പിന്നിലെന്നാണ്‌ പൊലീസിന്റെ കണ്ടെത്തൽ. ഭാര്യയുടെ ഇന്റർനെറ്റ് കണക്‍ഷൻ ഉപയോഗിച്ച് മെയിൽ ഐഡി നിർമിച്ചാണ്‌ മന്ത്രിക്കും ജല അതോറിറ്റിയുടെ സംസ്ഥാനത്തെ ഓഫീസുകളിലേക്കും ഒന്നിച്ച്‌ പരാതി അയച്ചത്‌. അതോറിറ്റിയിൽനിന്ന്‌ വിരമിച്ച കരിക്കോട്‌ സ്വദേശിയുടെ പേരിൽ സെപ്‌തംബർ 18ന്‌ രാത്രി 10.22നാണ്‌ മെയിൽ ഐഡി നിർമിച്ചത്‌. പിന്നീട്‌ ഇ‍ൗ മെയിൽ ലോഗിൻ ചെയ്‌തിട്ടില്ല. ബിഎസ്‌എൻഎല്ലിന്റെ ഔദ്യോഗിക കമ്യൂണിക്കേഷൻ സിസ്റ്റം ദുരുപയോഗം ചെയ്താണ്‌ പരാതി അയച്ചത്‌. കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ജല അതോറിറ്റി ഓഫീസേഴ്‌സ്‌ എന്ന കടലാസ്‌ സംഘടനയ്‌ക്കും വ്യാജ പരാതിയുമായി ബന്ധമുണ്ടെന്നും ആക്ഷേപമുണ്ട്‌. സൈബർ ക്രൈം പൊലീസിന്‌ കൊല്ലം സൂപ്രണ്ടിങ്‌ എൻജിനിയർ നൽകിയ പരാതിയിലാണ്‌ അന്വേഷണം നടന്നത്‌. നിലവിലെ അക്ക‍ൗണ്ട്‌സ്‌ ഓഫീസറെ സ്ഥലംമാറ്റി സ്വന്തക്കാരെ ഇരുത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണ്‌ വ്യാജ പരാതിയെന്നാണ്‌ വിവരം. നിലവിലെ അക്ക‍ൗണ്ട്‌സ്‌ ഓഫീസറിന്‌ വിരമിക്കാൻ രണ്ടുവർഷം മാത്രമാണുള്ളത്‌. എഫ്‌ഐആർ ഇട്ട്‌ തുടരന്വേഷണം നടത്താൻ തടസ്സം മന്ത്രിമാരുടെ ഓഫീസുകളിൽനിന്നുള്ള ഇടപെടലാണെന്നും പരാതി ശക്തമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

SFI.jpg

03

print edition കാലടിയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ; രാജ്യവ്യാപക പ്രതിഷേധത്തിന്‌ എസ്‌എഫ്‌ഐ
Kalady Sree Sankaracharya University of Sanskrit

04

print edition വിദ്യാർഥികളോടുള്ള പ്രതികാര നടപടി; വിസി നിഷേധിച്ചത്‌ തടവുകാർക്കു പോലും കിട്ടുന്ന നീതി
deshabhimani section

Recommended

Deshabhimani
Home