ad
Deshabhimani

ദേശീയപാത നിർമാണം നിലച്ചു

കരാർ കന്പനിയെ 
ഒഴിവാക്കുമെന്ന്‌ മുന്നറിയിപ്പ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
എം അനിൽ..

Published on Sep 03, 2026, 01:01 AM | 1 min read

കൊല്ലം

കരാർ കന്പനിയുടെ സാന്പത്തിക ഞെരുക്കത്തിൽ ദേശീയപാത 66 ആറുവരിപ്പാത നിർമാണം കായംകുളം കൊറ്റുകുളങ്ങര– കൊല്ലം ബൈപാസ്‌ (കാവനാട്‌) റീച്ചിൽ നിലച്ചു. പ്രതിഷേധം ഉയർന്നതോടെ നിർമാണക്കരാർ ഏറ്റെടുത്ത കന്പനി ചെയർമാനെ ദേശീയപാത വിഭാഗം അധികൃതർ ഡൽഹിയിലേക്ക്‌ വിളിപ്പിച്ചു. രണ്ടുമാസത്തിനുള്ളിൽ റീച്ചിൽ നിർമാണം ഉ‍ൗർജിതപ്പെടുത്തിയില്ലെങ്കിൽ കരാറിൽനിന്ന്‌ ഒഴിവാക്കുമെന്ന്‌ കരാർ കന്പനിക്ക്‌ എൻഎച്ച്‌എഐ ചെയർമാൻ മുന്നറിയിപ്പ്‌ നൽകിയതായി സൂചനയുണ്ട്‌. നിർമാണം അതിവേഗം പൂർത്തീകരിച്ചില്ലെങ്കിൽ പുതിയ കരാർ നൽകാനും ദേശീയപാത അതോറിറ്റിക്ക്‌ നീക്കമുണ്ട്‌. നിർമാണം ഇഴഞ്ഞുനീങ്ങുന്നതിൽ ദേശീയപാത അതോറിറ്റിക്കെതിരെ വലിയ പ്രതിഷേധം ഉയർന്നതോടെയാണ്‌ കരാർ കന്പനിയായ വിശ്വസമുദ്രയ്‌ക്ക്‌ ശക്തമായ മുന്നറിയിപ്പ്‌ നൽകാൻ എൻഎച്ച്‌എഐ അധികൃതർ നിർബന്ധിതരായത്‌. 31.5 കിലോമീറ്റർ വരുന്ന റീച്ചിൽ ഹൈദരാബാദ്‌ വിശ്വസമുദ്ര എൻജിനിയറിങ് പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയാണ്‌ നിർമാണക്കരാർ ഏറ്റെടുത്തത്‌. കരാർ കന്പനിയുടെ വ‍ീഴ്‌ചയിൽ ഇഴഞ്ഞുനീങ്ങിയ നിർമാണം ഇപ്പോൾ ഏതാണ്ട്‌ നിലച്ചു. ഇതേത്തുടർന്ന്‌ പ്രദേശവാസികളും യാത്രക്കാരും മാസങ്ങളായി കൊടിയ ദുരിതം അനുഭവിക്കുന്നു. 2022ൽ ആണ്‌ നിർമാണം തുടങ്ങിയത്‌. കരാർ കന്പനിയുടെ ഭാഗത്തുനിന്ന്‌ ഗുരുതര പാളിച്ചകളാണ്‌ ഉണ്ടായത്‌. മണ്ണില്ലെന്നും ക്വാറി ഉൽപ്പന്നങ്ങൾ കിട്ടാനില്ലെന്നും പറഞ്ഞ്‌ കരാർ കന്പനി നിർമാണത്തിൽ വലിയ കാലതാമസം വരുത്തി. തടസ്സങ്ങളും പ്രതിസന്ധികളും തരണംചെയ്‌ത്‌ മുന്നോട്ടുപോകാൻ കരാർ കന്പനി ഒന്നും ചെയ്യുന്നില്ല. കേരളത്തിലേക്ക്‌ ക്വാറി ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നത്‌ തടഞ്ഞ തമിഴ്‌നാട്‌ സർക്കാരിന്റെ വിജ്ഞാപനത്തെയും ഗുണമേന്മയുള്ള മണ്ണ്‌ ആവശ്യത്തിന്‌ കിട്ടാത്തതിനെയും പണി നിർത്തിവയ്‌ക്കാനുള്ള അവസരമായി വിശ്വസമുദ്ര കണ്ടു. അടിപ്പാതയോടുചേർന്ന്‌ മണ്ണിട്ട ഉയരപ്പാതയ്‌ക്കു പകരം ഫ്ലൈഓവറും പ്രധാനപ്പെട്ട ട‍ൗണുകളിൽ എലിവേറ്റഡ്‌ ഹൈവേയും ആവശ്യപ്പെട്ട്‌ നാട്ടുകാർ രംഗത്തെത്തുന്നതും പണി നിർത്തിവയ്‌ക്കാൻ കരാർ കന്പനി അവസരമാക്കി. പശ്‌ചിമേഷ്യൻ യുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ ഉണ്ടായ ഡീസൽ ക്ഷാമത്തെയും നിയന്ത്രണത്തെയും മറികടക്കാനും വിശ്വസമുദ്ര ഒന്നുംചെയ്‌തില്ല. ഇതോടെ നിർമാണവും കൂപ്പുകുത്തി. എന്നാൽ, തുടക്കം മുതൽ നിർമാണം വേഗത്തിലാക്കാൻ കരാർ കന്പനിക്കുമേൽ സമ്മർദത്തിന്‌ എൻഎച്ച്‌എഐ തയ്യാറായിരുന്നില്ല. നിർമാണം നിലച്ചിട്ടും കലക്ടറും ഗ‍ൗരവമായി ഇടപെട്ടില്ല. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home