ad
Deshabhimani

ജില്ലാ പഞ്ചായത്ത് ഡിവിഷൻ കുളത്തൂപ്പുഴ

വെെവിധ്യങ്ങളെ കോർത്തിണക്കി

ജിമ്മി ജോർജ്‌ വോളിബോൾ അക്കാദമിയുടെ രൂപരേഖ
avatar
സനു കുമ്മിൾ

Published on Oct 23, 2025, 12:40 AM | 2 min read

കുളത്തൂപ്പുഴ

സംസ്ഥാനാതിർത്തിയും സഞ്ചാര കേന്ദ്രങ്ങളും കാടും ആദിവാസി സമൂഹങ്ങളും ഡാമും എസ്റ്റേറ്റുകളുമെല്ലാം ഉൾപ്പെട്ട വിശാല പ്രദേശമാണ്‌ കുളത്തൂപ്പുഴ ഡിവിഷൻ. ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ അലയമണിലെ മൂന്നു വാർഡുകളും ഉൾപ്പെട്ട ഡിവിഷനിൽ വികസനത്തിന്റെ അഞ്ചുവർഷമാണ്‌ പൂർത്തിയായതെന്ന്‌ ഡിവിഷൻ അംഗം കെ അനിൽകുമാർ. ജിമ്മി ജോർജ് 
വോളിബോൾ 
അക്കാദമി ജിമ്മി ജോർജ്‌ വോളിബോൾ അക്കാദമി ആസ്ഥാനവും ഇൻഡോർ സ്റ്റേഡിയവുമാണ് കുളത്തൂപ്പുഴയിൽ ഉയരുന്നത്. എട്ടുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അക്കാദമിയിൽ പരിശീലനം നൽകും. കോർട്ടിന്‌ 50 ലക്ഷവും പരിശീലനത്തിന്‌ 10 ലക്ഷവും ഉൾപ്പെടുത്തിയ അക്കാദമി നിർമാണം അടുത്ത ആഴ്ച ആരംഭിക്കും. കുളത്തൂപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ്‌ അക്കാദമി. ​കുടിവെള്ള 
പദ്ധതികൾ ​കുടിവെള്ള പ്രശ്നം രൂക്ഷമായ പ്രദേശത്ത്‌ ശാശ്വത പരിഹാരമായി ഉറുകുന്ന് കുടിവെള്ള പദ്ധതിയും നാഗമല കുടിവെള്ള പദ്ധതിയും നടപ്പാക്കി. 2. 55 കോടിയാണ്‌ ഉറുകുന്ന് പദ്ധതിക്കായി ചിലവഴിച്ചത്. നാഗമലയിൽ 73 ലക്ഷം ചെലവഴിച്ചു. ​വിദ്യാഭ്യാസരംഗം ​തമിഴ് മീഡിയം ഉൾപ്പെടെ സ്കൂളുകളാണ് കുളത്തൂപ്പുഴ ഡിവിഷനിലുളളത്. അച്ചൻകോവിൽ, നെടുമ്പാറ, കൂവക്കാട്, കല്ലുവെട്ടാംകുഴി ഉൾപ്പെടെയുള്ള സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കി. ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്‌ലെറ്റ് കോംപ്ലക്സുകളും പ്രവേശന കവാടവും സയൻസ് ലാബും ഗ്രന്ഥപ്പുരയുമടക്കം അച്ചൻകോവിൽ സ്കൂളിൽ നടപ്പാക്കി. സ്കൂളുകളിൽ സോളാർ പാനലിന്‌ 20 ലക്ഷത്തിന്റെ പദ്ധതി നടപ്പാക്കി. ​ക്ഷേത്ര വികസനം കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തിൽ കോടികളുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കി. ഒഴുകാം ശുചിയായി പദ്ധതിക്കായി 43 ലക്ഷം വകയിരുത്തി. ഹോട്ടൽ സമുച്ചയം, കൽമണ്ഡപം, വിശ്രമ കേന്ദ്രം ഉൾപ്പെടെ ഭക്തർക്കായി ഒരുക്കി. ​ആദിവാസി സമൂഹം കൂടുതൽ ആദിവാസി വിഭാഗമുള്ള ഡിവിഷനിൽ വീട് നൽകുന്ന ‘ സാഫല്യം ’ പദ്ധതി നടപ്പാക്കി.വിദ്യാർഥിനികൾക്ക്‌ പഠനമുറിക്ക് 26 ലക്ഷം വകയിരുത്തി. എൻട്രി, സ്കിൽ ടെക്, മാലാഖക്കൂട്ടം പദ്ധതികൾ വഴി പട്ടികജാതി വിഭാഗത്തിലെ 20 പേർക്ക് താൽക്കാലിക ജോലി നൽകി. പ്രളയത്തിൽ തകർന്ന ഓലപ്പാറ നഗറിന്റെ പാലം 25 ലക്ഷം ചെലവിട്ട്‌ പുനരുദ്ധരിച്ചു. ​മറ്റു പദ്ധതികൾ കടമാൻകോട് ചിറ സംരക്ഷണത്തിനായി സുജലം പദ്ധതിയിൽ 28.5 ലക്ഷം രൂപ ചിലവാക്കി. കുളത്തൂപ്പുഴ ആറ്റിൽ തടയണ നിർമാണത്തിന്‌ പദ്ധതി സമർപ്പിച്ചു. റോഡ് നവീകരണത്തിനായി 16 കോടിയിലധികം രൂപ ചെലവാക്കി. മനുഷ്യ– വന്യജീവി സംഘർഷങ്ങൾ ലഘുകരിക്കാനും കൃഷി സംരക്ഷണത്തിനും വനാവരണം പദ്ധതിയിലേക്ക് ജില്ലാ പഞ്ചായത്ത് വിഹിതമായി 40 ലക്ഷം നൽകിയെന്ന് കെ അനിൽകമാർ പറഞ്ഞു .



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home