ad
Deshabhimani

വി എസ് അനുസ്മരണം

ഏരിയകേന്ദ്രങ്ങളില്‍ 21ന്‌ റാലി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 12, 2026, 02:08 AM | 1 min read

കൊല്ലം

സിപിഐ എം സ്ഥാപിത നേതാക്കളിലൊരാളും മുന്‍മുഖ്യമന്ത്രിയും പുന്നപ്ര– വയലാര്‍ സമരനായകനുമായ വി എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാര്‍ഷികം 21ന് ജില്ലയിൽ സമുചിതമായി ആചരിക്കും. പാര്‍ടി ഓഫീസുകള്‍ അലങ്കരിച്ചും പതാക ഉയര്‍ത്തിയും പുഷ്‌പാര്‍ച്ചന നടത്തിയും അനുസ്മരണയോഗങ്ങള്‍ ചേര്‍ന്നും വി എസ് സ്മരണ പുതുക്കും. ഏരിയകേന്ദ്രങ്ങളില്‍ പുഷ്‌പാര്‍ച്ചനയും റാലിയും അനുസ്മരണ സമ്മേളനങ്ങളും സംഘടിപ്പിക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവന്‍ പ്രസ്താവനയിൽ പറഞ്ഞു. മതനിരപേക്ഷത സംരക്ഷിക്കുന്നതിനും അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും എന്നും മുന്നില്‍നിന്ന് നയിച്ച വി എസിന്റെ സ്മരണ പുതുക്കുന്ന സന്ദര്‍ഭം പ്രത്യേകം ശ്രദ്ധേയമാണ്. രാജ്യത്താകെ വര്‍ഗീയ ചേരിതിരിവിന് ഇടയാക്കുന്ന ബിജെപി സര്‍ക്കാരിന്റെ നയം നവലിബറല്‍ കോര്‍പറേറ്റ് ശക്തികളെ മാത്രം വളര്‍ത്തുന്നതാണ്. കേരളത്തില്‍ കള്ളപ്രചാരവേല നടത്തിയും എല്ലാ വര്‍ഗീയതയും കൈകോര്‍ത്ത് പിടിച്ചും അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ കേരളം കൈവരിച്ച നാളിതുവരെയുള്ള നേട്ടങ്ങളെയും ലോകത്തിനാകെ മാതൃകയായ കേരളമോഡലിനെയും തകര്‍ക്കുന്ന നയങ്ങളാണ് തുടക്കത്തില്‍ തന്നെ നടപ്പാക്കുന്നത്. അദാനിക്കും സംഘപരിവാറിനും കേരളത്തെ തീറെഴുതുന്ന യുഡിഎഫ് സര്‍ക്കാരിനെതിരായ പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ വി എസിന്റെ ജ്വലിക്കുന്ന സ്മരണ കേരളജനതയ്ക്ക് കരുത്തേകും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home