Deshabhimani

വിവേകിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഡിവൈഎഫ്ഐ 5,40,475 രൂപ സമാഹരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 28, 2026, 12:44 AM | 1 min read

കൊല്ലം

ഇരുവൃക്കകളും തകരാറിലായ വിവേകിന്റെ (23) ശസ്ത്രക്രിയയ്ക്ക് ഡിവൈഎഫ്ഐ പരവൂർ മുനിസിപ്പൽ കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ചത് 5,40,475 രൂപ.പരവൂർ കുറുമണ്ടൽ കല്ലുംകുന്ന് തിരുവാതിരയിൽ ബിനുവിന്റെയും ബീനാറാണിയുടെയും മകനായ വിവേകിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വെല്ലൂർ മെഡിക്കൽ കോളേജിൽ നിശ്ചയിച്ചിരിക്കയാണ്. അസുഖബാധിതനും ഭിന്നശേഷിക്കാരനുമായ ബിനുവിന് ശസ്ത്രക്രിയയ്ക്ക് ആവശ്യമായ തുക കണ്ടെത്താൻ പ്രയാസമാണ്. വിവേകിന്റെ ചികിത്സാ സഹായത്തിന് കെ സേതുമാധവൻ രക്ഷാധികാരിയും മുനിസിപ്പൽ ചെയർമാൻ ജെ ജയലാൽ ഉണ്ണിത്താൻ ചെയർമാനും എം ഹരികൃഷ്ണൻ കൺവീനറുമായ ചികിത്സാ സഹായ സമിതി രൂപീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് എസ്എൻവിആർസി ബാങ്ക്‌ ഓഡിറ്റോറിയത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം ഹരികൃഷ്ണൻ ചികിത്സാ സമിതി രക്ഷാധികാരി കെ സേതുമാധവന് കൈമാറി. മുനിസിപ്പൽ ചെയർമാൻ ജെ ജയലാൽ ഉണ്ണിത്താൻ, സിപിഐ എം ഏരിയ കമ്മിറ്റിഅംഗങ്ങളായ എസ് ശ്രീലാൽ, ജെ യാക്കൂബ്, നേതാക്കളായ സുരേഷ്, ആർ സതീഷ്കുമാർ, മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ ആമിന,ഡിവൈഎഫ്ഐ നേതാക്കളായ മിഥുൻ രാജ്, രാജീവ്, ശിവ, സൂര്യദേവ്, നന്ദു,ബിനു,ആദികേശ് എന്നിവർ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home