ad
Deshabhimani

മലയോരത്ത് ജനസാഗരം

എൽഡിഎഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ പുനലൂർ മണ്ഡലത്തിലെ സ്വീകരണ കേന്ദ്രമായ അഞ്ചലിലെ സദസ്
avatar
രാജേഷ് ജാൻവി

Published on Feb 10, 2026, 02:21 AM | 1 min read

പുനലൂർ

അഞ്ചുചൊല്ലിന്റെ നാടായ അഞ്ചലിനെ ചുവപ്പിച്ച് ജനസാഗരങ്ങൾ ഒഴുകിയെത്തി. എൽഡിഎഫ്‌ തെക്കൻ മേഖല വികസന മുന്നേറ്റ ജാഥയെ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചും കരിമരുന്ന്‌ പ്രയോഗിച്ചും വാദ്യഘോഷം മുഴക്കിയും അവർ വരവേറ്റു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം നയിക്കുന്ന ജാഥയെ വരവേൽക്കാൻ മലയോരത്തിന്റെ വിവിധ ഇടങ്ങളിൽനിന്ന് കൈവഴികളിലായി അഞ്ചലിലേക്ക്‌ ഒഴുകി. നവകേരള സൃഷ്ടിയിൽ ഞങ്ങളും ഒപ്പമുണ്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു നാട്. എൽഡിഎഫ് സർക്കാരിന്റെ കരുതൽ അനുഭവിക്കുന്ന ജനങ്ങളുടെ സംഗമം കൂടിയായി. പകൽ മൂന്നിന് നിശ്ചയിച്ച സ്വീകരണ പരിപാടിക്ക് നേരത്തെതന്നെ ബഹുജനങ്ങൾ എത്തി. ഗായക സംഘത്തിന്റെ പാട്ടോടെയാണ് ജനങ്ങളെ സ്വീകരിച്ചത്. നഗരവീഥിയിലൂടെ തുറന്ന വാഹനത്തിൽ ജാഥാ ക്യാപ്റ്റനെയും അംഗങ്ങളെയും ചുവപ്പുസേനയുടെ അകമ്പടിയോടെയാണ്‌ ആർ ഒ ജങ്‌ഷനിലെ വേദിയിലേക്ക്‌ ആനയിച്ചത്. സിപിഐ എം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള എസ് ജയമോഹൻ, സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ, എൽഡിഎഫ് മണ്ഡലം കൺവീനർ എസ് ബിജു, തടിക്കാട്‌ ഗോപാലകൃഷ്‌ണൻ തുടങ്ങിയവർ ജാഥാ ക്യാപ്റ്റനെയും അംഗങ്ങളെയും പൊന്നാടയണിച്ചു. ​സ്വീകരണ യോഗത്തിൽ സംഘാടക സമിതി പ്രസിഡന്റ് കെ ബാബു പണിക്കർ അധ്യക്ഷനായി. ചെയർമാൻ ലിജു ജമാൽ സ്വാഗതം പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് സുദേവൻ, മന്ത്രി ജെ ചിഞ്ചുറാണി, അഡ്വ. കെ പ്രകാശ് ബാബു, അഡ്വ. കെ രാജു, സിപിഐ എം ഏരിയ സെക്രട്ടറിമാരായ പി സജി, ഡി വിശ്വസേനൻ, പുനലൂർ മുനിസിപ്പൽ ചെയർമാൻ എം എ രാജഗോപാൽ, സിപിഐ മണ്ഡലം സെക്രട്ടറിമാരായ വി പി ഉണ്ണിക്കൃഷ്ണൻ, സന്തോഷ്, എൽഡിഎഫ് നേതാക്കളായ അറയ്ക്കൽ ബാലകൃഷ്ണപിള്ള, ബെന്നി കക്കാട്, അഡ്വ. എസ് വേണുഗോപാൽ, അഡ്വ. ആർ സജിലാൽ, എം സലീം, സി അജയ് പ്രസാദ്, കെ സി ജോസ്, പ്രൊഫ. കെ ഷാജി, വി എസ് സതീഷ്, ഡി ദിനേശൻ, എ ആർ കുഞ്ഞുമോൻ, വി എസ് മണി, ഗോപകുമാർ, രഞ്ചു സുരേഷ്, എസ് സൂരജ്, രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home