ad
Deshabhimani

ആ​ഗോള വിപണി അനിശ്ചിതത്വത്തിൽ; ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു

Crude OIl Price Surges

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Jul 01, 2026, 10:25 AM | 1 min read

ദോഹ : ദോഹയിൽ വെച്ച് യുഎസ് പ്രതിനിധികളുമായി ഇറാൻ നേരിട്ട് ചർച്ചകൾ നടത്തില്ലെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ നേരിയ മുന്നേറ്റം. വിപണിയിലെ താൽകാലിക അനിശ്ചിതത്വം മൂലം ബുധനാഴ്ച രാവിലെ ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് വ്യാപാരം നേട്ടത്തിലാണ് ആരംഭിച്ചത്.


ബുധനാഴ്ച രാവിലെ 9.30ഓടെ സെപ്റ്റംബറിലെ ബ്രെന്റ് ഓയിൽ ഫ്യൂച്ചേഴ്സ് 0.41 ശതമാനം ഉയർന്ന് 73.25 ഡോളറിലും, ഡബ്ല്യുടിഐയുടെ ആഗസ്റ്റിലെ ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് 0.47 ശതമാനം നേട്ടത്തോടെ 69.83 ഡോളറിലുമെത്തി.


ആഗോള വിപണിക്ക് സമാനമായി ഇന്ത്യൻ വിപണിയായ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിലും വിലക്കയറ്റം പ്രതിഫലിച്ചു. ബുധനാഴ്ചത്തെ ആദ്യ വ്യാപാരത്തിൽ ജൂലൈയിലെ ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് മുൻ ദിവസത്തെ ക്ലോസിംഗായ 6,617രൂപയിൽ നിന്ന് 0.27 ശതമാനം ഉയർന്ന് 6,635 രൂപയിലെത്തി. ആഗസ്റ്റ് ഫ്യൂച്ചേഴ്സ് മുൻ ദിവസത്തെ ക്ലോസിംഗായ 6,627 രൂപയിൽ നിന്ന് 0.23 ശതമാനം നേട്ടത്തോടെ 6,642 രൂപയിലുമാണ് വ്യാപാരം ആരംഭിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home