പെട്രോൾ ഡീസൽ വില കുറച്ച് നയാര

മുംബൈ: സ്വകാര്യ എണ്ണ കമ്പനിയായ നയാര പെട്രോള്‍-ഡീസല്‍ വില നിരക്ക് കുറച്ചു. രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. പശ്ചിമേഷ്യയിൽ സംഘര്‍ഷം അയഞ്ഞതോടെ ക്രൂഡോയിൽ നീക്കം സുഗമമാവുകയും അന്താരാഷ്ട്ര നിരക്ക് കുപ്പൂകുത്തുകയും ചെയ്തിരുന്നു.
നയാരയുടെ നടപടി രാജ്യത്തെ അവരുടെ 7000 പമ്പുകളിൽ ഉപഭോക്താക്കൾക്ക് ആശ്വാസം പകരും. പൊതുമേഖലായ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ വഴിയുള്ള എണ്ണ വിതരണത്തിൽ വര്‍ധിപ്പിച്ച വില തുടരുകയാണ്. ഇത് സംബന്ധിച്ച് ഇനിയും കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉണ്ടായില്ല. മുൻകാല നഷ്ടം നികത്തുന്നു എന്നാണ് പതിവ് വാദം. ക്രൂഡ് ഓയിൽ വില ബാരലിന് 122 വരെ എത്തിയിരുന്നത് ഇപ്പോൾ 70 വരെയായി ഇടിഞ്ഞിട്ടുണ്ട്. ബാരലിന് 73.18 ഡോളറാണ് ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന് നിലവിലെ വില.
19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 183 രൂപ കുറച്ചിട്ടുണ്ട്.










0 comments