അംഗീകാരമില്ലാത്ത വയോജനകേന്ദ്രങ്ങള്‍ക്കെതിരെ കർശന നടപടി: വയോജന കമീഷൻ ചെയർമാൻ

പുനലൂർ
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അംഗീകാരമില്ലാത്ത വയോജനകേന്ദ്രങ്ങൾക്കും അഭയകേന്ദ്രങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുന്നതിന് അധികൃതര്‍ക്ക് നിർദേശം നൽകിയതായി വയോജന കമീഷൻ ചെയർമാന്‍ കെ സോമപ്രസാദ് പറഞ്ഞു. അന്തേവാസികൾ പീഡനത്തിനിരയായ തെന്മലയിലെ പുനർജനി അഭയകേന്ദ്രം സന്ദർശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമപ്രകാരമുള്ള നടപടികളൊന്നും പാലിക്കാതെയാണ് 2018 മുതൽ സ്ഥാപനം പ്രവർത്തിച്ചത്. പീഡനത്തിന് വിധേയരായ അന്തേവാസികൾ സാമ്പത്തിക ചൂഷണത്തിനും ഇരയായിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം വിശദമായി ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിക്കും. പൊലീസിനോടും പഞ്ചായത്ത് അധികാരികളോടും ആരോഗ്യവകുപ്പിനോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രംഗത്ത് അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് കൂടി അപമാനം ഉണ്ടാക്കുന്ന നടപടിയാണ് പുനർജനി അഭയകേന്ദ്രത്തിന്റെ ഭാഗത്ത്നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കമീഷന്‍ അംഗം കെ എൻ കെ നമ്പൂതിരിയും ഒപ്പമുണ്ടായി.










0 comments