ശിശുദിന റാലി
വട്ടയിലയും വാഴയിലയും നൽകി പട്ടത്താനം സ്‌കൂൾ

കൊല്ലം
ശിശുദിനാഘോഷത്തിൽ ഹരിതചട്ടം ഉറപ്പാക്കാൻ വാഴയിലയും വട്ടയിലയും നൽകി പട്ടത്താനം ഗവ. എസ്എൻഡിപി യുപി സ്‌കൂൾ. കുരുന്നുകൾക്ക് നാടൻ വിഭവങ്ങളുടെ വിരുന്നൊരുക്കുന്നതിലാണ് പട്ടത്താനം സ്‌കൂളിന്റെ കരുതൽ. ഈ വർഷത്തെ ശിശുദിന റാലിയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് നാടൻ ഭക്ഷണമാണ് ശിശുക്ഷേമ സമിതി ഏർപ്പെടുത്തിയത്. ഭക്ഷണം നൽകാൻ ആവശ്യമായ വട്ടയിലയും വാഴയിലയും പട്ടത്താനം ഗവ. എസ്എൻഡിപി യുപിഎസിലെ കുട്ടികൾ ശേഖരിച്ച് നൽകി. കുട്ടികൾ വീടുകളിൽനിന്ന് കൊണ്ടുവന്ന ഇല ഡെപ്യൂട്ടി മേയർ കരുമാലിൽ ഉദയ സുകുമാരൻ സ്‌കൂൾ പ്രധാനാധ്യാപിക എസ് ഇന്ദുകലയിൽനിന്ന് ഏറ്റുവാങ്ങി. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അഡ്വ. ഡി ഷൈൻദേവ് അധ്യക്ഷനായി. ട്രഷറർ എൻ അജിത്, എക്സിക്യൂട്ടീവ് അംഗം പി അനീഷ്, ആർ മനോജ്, അധ്യാപകരായ മെറ്റിൽഡ സോഫിയ, എം ശ്രുതി, പിടിഎ പ്രസിഡന്റ് ദേവിക ശ്രീജിത്, എൻ അനി, ജെ കസ്‌മീർ എന്നിവർ സംസാരിച്ചു.









0 comments