വാഹന മോഡിഫിക്കേഷൻ
യുവാക്കളെ കബളിപ്പിച്ച മുഖ്യമന്ത്രി മറുപടി പറയണം: സിഐടിയു

കൊല്ലം
തെരഞ്ഞെടുപ്പ് ലാഭത്തിനായി വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന വാഗ്ദാനം നൽകി യുവാക്കളെ കബളിപ്പിച്ച മുഖ്യമന്ത്രി വി ഡി സതീശൻ മറുപടിപറയണമെന്ന് സിഐടിയു ജില്ലാ കമ്മിറ്റി. വാഹന പരിശോധന ഭയന്ന് നിരത്തുകളിലുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം. വഞ്ചിക്കപ്പെട്ട സാധാരണക്കാർക്ക് പകരം സർക്കാരാണ് പിഴത്തുക കോടതിയിൽ ഒടുക്കേണ്ടത്. പൊള്ളയായ വാഗ്ദാനത്തിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞു. എന്നാൽ, ഹൈക്കോടതിയുടെ കർശന ഇടപെടലുണ്ടായപ്പോൾ വോട്ട് ചെയ്ത യുവാക്കളെയും സാധാരണക്കാരെയും സർക്കാർ പെരുവഴിയിലാക്കുകയാണ്. വാഹനങ്ങളിലെ ഓരോ അനധികൃത രൂപമാറ്റത്തിനും 5000രൂപ വീതം പിഴ ഈടാക്കാനാണ് ഹൈക്കോടതി ഉത്തരവ്. മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽപ്പറത്തി വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന്റെ പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. വാഹന പരിശോധനയുടെ പേരിൽ ജനങ്ങളെ അപകടത്തിലേക്ക് തള്ളിവിടുന്ന നടപടികളിൽനിന്ന് സർക്കാർ പിന്മാറണമെന്നും ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ആവശ്യപ്പെട്ടു.










0 comments