Deshabhimani

വനിതാ പഞ്ചായത്ത് അംഗങ്ങളെ യുഡിഎഫ് സംഘം ആക്രമിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2026, 12:32 AM | 1 min read

പത്തനാപുരം

പട്ടാഴി പഞ്ചായത്തിലെ ഇടതുപക്ഷ വനിതാ പഞ്ചായത്ത്അംഗങ്ങളെ യുഡിഎഫ്, കെഎസ്‍യു പ്രവർത്തകര്‍ ക്രൂരമായി മർദിച്ചു. ബിൻസി തോമസ്, ദീപ്തി, മഞ്ചു റഹിം എന്നിവർക്കാണ് പരിക്കേറ്റത്. ബിൻസി പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കെ ബി ഗണേഷ് കുമാർ എംഎൽഎയായിരുന്നപ്പോൾ പനയനം, നടുത്തേരി വാർഡുകളിൽ സബ് സെന്ററുകൾക് തുക അനുവദിച്ച് പണി തുടങ്ങിയിരുന്നു. ശനിയാഴ്ച പണി പൂർത്തീകരിച്ച് ഉദ്ഘാടനം നടത്താൻ തീരുമാനിച്ചു. എന്നാല്‍, യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി തറക്കല്ലിട്ടതിന്റെ ഫലകംവയ്ക്കാന്‍ തയ്യാറായില്ല. യുഡിഎഫിന്റെ ഭരണനേട്ടം മാത്രമായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. ഇതിൽ പ്രതിഷേധിച്ച് എൽഡിഎഫ് പഞ്ചായത്ത് ഓഫീസിലേക്ക് ധർണ നടത്തി, എന്നാല്‍, യുഡിഎഫ് മെമ്പര്‍മാര്‍ ധർണ മറികടന്ന് പഞ്ചായത്ത് ഓഫീസിൽ കടക്കാൻ ശ്രമിച്ചു. ഇത് പറ്റില്ലെന്ന് വനിതാ മെമ്പർമാർ പറഞ്ഞതോടെ ഇവരെ അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ എൽഡിഎഫ് നേതൃത്വത്തിൽ പട്ടഴിയിൽ പ്രതിഷേധ പ്രകടനവും യോഗവും ചേർന്നു. യോഗം സിപിഐ എം ഏരിയ സെക്രട്ടറി എൻ ജഗദീശൻ ഉദ്ഘാടനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

mohanan kunnummal

02

print edition കേരള വിസി ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നു; ഇരുണ്ടകാലം സൃഷ്ടിച്ചിട്ട് പടിയിറക്കം
supplyco

04

print edition സപ്ലൈകോയിലെ നിയമനവും പ്രൊമോഷനും അട്ടിമറിക്കാൻ നീക്കം
Kerala PSC Office

06

print edition പഞ്ചവത്സര സമീപനരേഖയിലും രഹസ്യ അജൻഡ; സ്ഥിരംനിയമനം കുറയും
deshabhimani section

Recommended

Deshabhimani
Home