Deshabhimani

കേരള കൗൺസിൽ ഓഫ് ചർച്ച്‌

ത്രൈവാർഷിക 
അസംബ്ലി കൊല്ലത്ത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 25, 2026, 01:10 AM | 1 min read

കൊല്ലം ​

കേരള കൗൺസിൽ ഓഫ് ചർച്ചിന്റെ ത്രൈവാർഷിക അസംബ്ലി 27, 28, 29 തീയതികളിൽ ശാസ്‌താംകോട്ടയിലെ മൗണ്ട് ഹോറെബ് ആശ്രമത്തിൽ നടക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 27നു വൈകിട്ട് 4.30ന് സമ്മേളനം ഓർത്തഡോക്സ് സഭാധ്യക്ഷൻ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനംചെയ്യും. കെസിസി പ്രസിഡന്റ്‌ അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപോലീത്ത അധ്യക്ഷനാകും. ത്രൈവാർഷിക അസംബ്ലിയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീർ ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് പ്രകാശിപ്പിക്കും. ഒന്പതിന്‌ ബിസിനസ് സെഷൻ ചേരും. 28നു രാവിലെ പ്രഭാതനമസ്‌കാരം. 9.30ന് നടക്കുന്ന ബൈബിൾ പഠനത്തിന് ഓർത്തഡോക്‌സ് വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ നേതൃത്വം നൽകും. പകൽ 2.30ന് ‘പുതുതലമുറയും സഭയും’ വിഷയത്തിൽ റവ. ഡോ.ടി ഐ ജെയിംസ് ക്ലാസെടുക്കും. രാത്രി ഏഴിന്‌ നടക്കുന്ന പൗരസ്വീകരണത്തിൽ സ്വാഗതസംഘം പ്രസിഡന്റ്‌ ബിഷപ്‌ ജോസ് ജോർജ് അധ്യക്ഷകും. മന്ത്രി എം ലിജു സമ്മേളനം ഉദ്ഘാടനംചെയ്യും. 8.30ന് കൾച്ചറൽ പ്രോഗ്രാം ഉല്ലാസ് കോവൂർ എംഎൽഎ ഉദ്ഘാടനംചെയ്യും. 29നു രാവിലെ 9.30ന് വിവിധ വിഷയങ്ങളിൽ ക്ലാസ്‌ നടക്കും. പകൽ 2.45ന് പുതിയ ഭാരവാഹികൾ ചുമതലയേൽക്കും. മൂന്നിന്‌ നടക്കുന്ന സമാപന സമ്മേളനം മേയർ എ കെ ഹഫീസ് ഉദ്ഘാടനംചെയ്യും. വാർത്താസമ്മേളനത്തിൽ കെസിസി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, ജില്ലാ പ്രസിഡന്റ്‌ ഫാ. സോളു കോശി രാജു, ഫാ. ജോസ് എം ദാനിയേൽ, ജോൺസൺ കല്ലട, ബിജു ശാമുവേൽ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home