ഇടിമുഴങ്ങാൻപാറ ട്രക്കിങ്
കാടറിഞ്ഞ് കാട്ടിൽ കിടക്കാം

സ്വന്തം ലേഖകന്‍
Published on Jul 20, 2026, 01:19 AM | 1 min read
പുനലൂർ
തെന്മല ശെന്തുരുണി ഇക്കോ ടൂറിസത്തിൽ വിനോദസഞ്ചാരികൾക്ക് രാത്രിതാമസത്തിനായി ഇടിമുഴങ്ങാൻപാറ ക്യാമ്പിങ് പാക്കേജ് ലഭ്യമാണ്. കാനനയാത്രയും കാനനവാസവും ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്കായി തെന്മല ഡാം കവലയിൽനിന്ന് ജീപ്പിലും തുടർന്ന് പരപ്പാർ തടാകത്തിലൂടെ ബോട്ടിലും യാത്രചെയ്ത് ഇടിമുഴങ്ങാൻ പാറയിലെത്താം. ശെന്തുരുണി വന്യജീവി സങ്കേതത്തിനുള്ളിലാണ് ക്യാമ്പ്. സുരക്ഷിതമായ താമസവും രുചികരമായ ഭക്ഷണവും വനം വകുപ്പിന്റെ സംരക്ഷണയിൽ ഒരുക്കിയിട്ടുണ്ട്. ആയുധധാരികളായ വനംവകുപ്പ് ജീവനക്കാരുടെയും പരിചയസമ്പന്നരായ ഗൈഡിന്റെയും കൂടെയുള്ള യാത്രയിൽ വന്യജീവികളെ കാണാൻ അവസരം ഉണ്ട്. ട്രക്കിങ്ങിൽ താൽപ്പര്യമുള്ളവർക്ക് മലകയറ്റത്തിനും കാട്ടരുവിയിലെ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനും സാധിക്കും. രണ്ടു കുടുംബങ്ങൾക്കുവരെ ഒരേ സമയം രാത്രി താമസിക്കാൻ കഴിയും. മുൻകൂട്ടി ബുക്ക് ചെയ്യണം. വനംവകുപ്പിന്റെ ഓൺലൈൻ ആപ് വഴിയും തെന്മല ഡാം ജങ്ഷനിലുള്ള ഫോറസ്റ്റ് ഇൻഫർമേഷൻ സെന്ററിലെ ടിക്കറ്റ് കൗണ്ടറിൽ നേരിട്ടും ബുക്ക് ചെയ്യാം. 8547602931, 8547567935 എന്നീ ഫോൺ നമ്പരുകളിൽ വിളിച്ചും മുൻകൂർ ബുക്കിങ് നടത്താം.










0 comments