പരിശീലന ക്ലാസ്

കുളക്കട ഉപജില്ലയിൽ നടന്ന നൂൺ മീൽ പരിശീലന ക്ലാസ് സൂപ്പർവൈസർ എസ് പ്രദീപ് ഉദ്ഘാടനംചെയ്യുന്നു
കൊട്ടാരക്കര
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കുളക്കട ഉപജില്ലയിലെ അധ്യാപകർക്ക് പരിശീലനം നൽകി. സ്കൂളുകളിലെ പ്രധാനാധ്യാപകർക്കും ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകർക്കുമായാണ് പരിശീലന ക്ലാസ് സംഘടിപ്പിച്ചത്. കുളക്കട ബി ആർസിയിൽ നടന്ന പരിശീലനം നൂൺ മീൽ സൂപ്പർവൈസർ എസ് പ്രദീപ് ഉദ്ഘാടനംചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ് സുമ അധ്യക്ഷയായി. പ്രധാനാധ്യാപക ഫോറം പ്രസിഡന്റ് രജനി, നൂൺ മീൽ ഓഫീസർ മനു വി കുറുപ്പ്, ബീന തോമസ് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസ് സെക്‌ഷൻ ക്ലർക്കുമാരായ സി ജോസ്, ആർ എസ് ശ്രീജിത് എന്നിവർ ക്ലാസെടുത്തു.










0 comments