ad
Deshabhimani

ടിപ്പർ, ചരക്കുവാഹനത്തൊഴിലാളികളുടെ പണിമുടക്ക് ഇന്ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 13, 2026, 12:08 AM | 1 min read

കൊല്ലം

വാഹനാപകടങ്ങളുടെ പേരിൽ ടിപ്പറുകളും ചരക്കുവാഹനങ്ങളും നിരത്തിലിറക്കാൻ കഴിയാത്തവിധം ഗതാഗത വകുപ്പ്, പൊലീസ് അധികാരികൾ വേട്ടയാടുന്നത്‌ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ തൊഴിലാളികൾ തിങ്കളാഴ്‌ച പണിമുടക്കി കലക്‌ടറേറ്റ്‌ മാർച്ച്‌ നടത്തും. ജില്ലാ ഗുഡ്‌സ് ആൻഡ്‌ ട്രാൻ‌സ്പോർട്ട് വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ രാവിലെ 10ന്‌ നടക്കുന്ന കലക്ടറേറ്റ്‌ മാർച്ച്‌ സിഐടിയു ജില്ലാ സെക്രട്ടറി എസ്‌ ജയമോഹൻ ഉദ്‌ഘാടനംചെയ്യും. ചെറുതും വലുതുമായ പല വാഹനങ്ങളും അപകടത്തിൽപ്പെടാറുണ്ടെങ്കിലും അതിൽ ടിപ്പർ, ചരക്ക്‌ വാഹനാപകടങ്ങൾ താരതമ്യേന കുറവാണ്. വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെങ്കിൽ മാതൃകാപരമായ നിയമനടപടി സ്വീകരിക്കണം. എന്നാൽ, ഒറ്റപ്പെട്ട അപകടങ്ങളുടെ പേരിൽ എല്ലാ വാഹനങ്ങളെയും ദ്രോഹിക്കുന്നത്‌ ശരിയല്ല. തൊഴിലും വരുമാനവുമില്ലാതെ തൊഴിലാളികളും വാഹന ഉടമകളും ദുരിതത്തിലാണ്‌. പണിമുടക്കും കലക്ടറേറ്റ്‌ മാർച്ചും വിജയിപ്പിക്കാണമെന്ന് യൂണിയൻ പ്രസിഡന്റ് പി ആര്‍ വസന്തന്‍, സെക്രട്ടറി സി മുകേഷ് എന്നിവർ അഭ്യർഥിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home