ad
Deshabhimani

തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക

കെഎസ്‍കെടിയു കേന്ദ്ര സർക്കാർ ഓഫീസ് മാർച്ച്‌ നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 30, 2026, 01:21 AM | 2 min read

കൊല്ലം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരമായി കേന്ദ്ര സർക്കാർ ജൂലൈ ഒന്നു മുതല്‍ നടപ്പാക്കുന്ന വിബിജി ആർഎഎംജി പിൻവലിക്കണമെന്നും തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്കെടിയു നേതൃത്വത്തിൽ ബുധനാഴ്ച കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തും. 125 തൊഴിൽ ദിനങ്ങൾ നൽകുമെന്നതാണ് കേന്ദ്രസർക്കാരിന്റെ അവകാശവാദം. കേന്ദ്രം 95,000 കോടി രൂപ മാത്രമാണ് ബജറ്റിൽ വകയിരുത്തിയത്. ഇത് 125 ദിവസം തൊഴിലുറപ്പാക്കാൻ പര്യാപ്തമല്ല. ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് തൊഴിലും വേദനവും നഷ്ടപ്പെടാൻ പുതിയ പദ്ധതി കാരണമാകും. പുതിയ പദ്ധതിയിൽ 60:40 അനുപാതത്തിലാണ് കേന്ദ്രവും സംസ്ഥാനവും ഫണ്ട് പങ്കിടുന്നത്. കേരളത്തിന് കേന്ദ്രം അനുവദിച്ചിട്ടുള്ളത് 3136.44 കോടിയാണ്. ഈ തുകയ്ക്ക് ആനുപാതികമായി സംസ്ഥാന സർക്കാർ 2090 കൂടിയാണ് വകയിരുത്തേണ്ടിയിരുന്നത്. എന്നാൽ യുഡിഎഫ് സർക്കാർ 1422.66 കോടി മാത്രമാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ഭാവിയിൽ തൊഴിലുറപ്പ് പദ്ധതി തന്നെ ഇല്ലാതാക്കുന്ന വിബിജി ആർഎഎംജി പിൻവലിക്കണമെന്ന് കെഎസ്കെടിയു ആവശ്യപ്പെടുന്നു. ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയില്‍ 15 കേന്ദ്രങ്ങളിലാണ് സമരം നടക്കുന്നത്. കർഷകത്തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുത്ത് സമരം വിജയിപ്പിക്കണമെന്ന് കെഎസ്കെടിയു ജില്ലാ പ്രസിഡന്റ് പി വി സത്യനും സെക്രട്ടറി പി എ എബ്രഹാമും അഭ്യര്‍ഥിച്ചു.


ഏരിയ കമ്മിറ്റി, -സമരകേന്ദ്രം, - ഉദ്ഘാടകൻ എന്ന ക്രമത്തിൽ അഞ്ചൽ: - ഏരൂർ പോസ്റ്റ് ഓഫീസ് -– ഡി വിശ്വസേനൻ, കടയ്ക്കൽ: - കോട്ടുക്കൽ പോസ്റ്റ് ഓഫീസ് –- ടി ആർ തങ്കരാജ്, ചടയമംഗലം: - ഇളമാട് പോസ്റ്റ് ഓഫീസ് –- ഡി തങ്കപ്പൻ, പുനലൂർ: - പുനലൂർ ബിഎസ്എൻഎൽ ഓഫീസ് -– എസ് ബിജു, പത്തനാപുരം: - കല്ലുകടവ് പോസ്റ്റ് ഓഫീസ് –- ആർ ശ്രീനിവാസൻ, കൊട്ടാരക്കര: - കൊട്ടാരക്കര ഹെഡ് പോസ്റ്റ് ഓഫീസ് -– ജി സുന്ദരേശൻ, നെടുവത്തൂർ: - എഴുകോൺ പോസ്റ്റ് ഓഫീസ് -– പി എ എബ്രഹാം, കുണ്ടറ: - വെള്ളിമൺ പോസ്റ്റ് ഓഫീസ് -– എം ഇ ആൽഫ്രഡ്, കുന്നത്തൂർ: - ശാസ്താംകോട്ട പോസ്റ്റ്‌ ഓഫീസ് –- കെ ജി കനകം, ശൂരനാട്: - കെസിടി പോസ്റ്റ് ഓഫീസ് –- പി ബി സത്യദേവൻ, കരുനാഗപ്പള്ളി: - പുത്തൻതെരുവ് ഇഎസ്ഐ ഓഫീസ് –- ക്ലാപ്പന സുരേഷ്, ചവറ: - ശങ്കരമംഗലം പോസ്റ്റ് ഓഫീസ് -– കെ സുരേഷ് ബാബു, കൊട്ടിയം: - മുഖത്തല പോസ്റ്റ് ഓഫീസ് –- എം സുകു, ചാത്തന്നൂർ: - ശീമാട്ടി പോസ്റ്റ് ഓഫീസ് -– പി വി സത്യൻ, അഞ്ചാലുംമൂട്, കൊല്ലം, കൊല്ലം ഈസ്റ്റ് കമ്മിറ്റികള്‍: കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസ് -– എ പുഷ്പരാജന്‍.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home