ad
Deshabhimani

ശാസ്‌താംകോട്ട റെയിൽവേ സ്റ്റേഷൻ

ശുചിമുറി നായകളുടെ താവളം

നായകൾ കൈയടക്കിയ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലെ ശുചിമുറി

നായകൾ കൈയടക്കിയ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലെ ശുചിമുറി

വെബ് ഡെസ്ക്

Published on May 10, 2026, 12:15 AM | 1 min read

ശാസ്താകോട്ട

ശാസ്‌താംകോട്ട റെയിൽവേ സ്റ്റേഷനിൽ ശുചിമുറി ഉപകരിക്കുന്നത്‌ തെരുവുനായക്കൾക്ക്‌. യാത്രക്കാർക്ക്‌ ഉപയോഗിക്കാൻ ശുചിമുറിക്ക്‌ കതകുമില്ല, സുരക്ഷയുമില്ല. ഏത്‌ സമയവും തുറന്നുകിടക്കുന്ന ശുചിമുറിയിൽ നായകൾ തമ്പടിച്ചിരിക്കുകയാണ്‌. ദിവസവും നൂറുകണക്കിനാളുകൾ വന്നുപോകുന്ന ശാസ്താംകോട്ട സ്റ്റേഷനിൽ പുതിയ ഓഫീസിനൊപ്പമാണ്‌ ശുചിമുറി നിർമിച്ചത്‌. എന്നാൽ, കതക്‌ സ്ഥാപിക്കാൻ കരാറുകാരും അവരെക്കൊണ്ട്‌ ചെയ്യിപ്പിക്കാൻ റെയിൽവേ അധികൃതരും മറന്നു.കരാറുകാരൻ പണം വാങ്ങിപ്പോയിട്ടും കതക്‌ സ്ഥാപിക്കാത്തത്‌ ചോദിക്കാൻ റെയിൽവേ നിർമാണവിഭാഗത്തിന്‌ കഴിഞ്ഞിട്ടില്ല. സ്റ്റേഷൻ ഉദ്യോഗസ്ഥരും കരാറുകാരന്റെ തട്ടിപ്പ്‌ കണ്ടില്ലെന്ന്‌ നടിച്ചു. കതക്‌ ഇല്ലാത്ത ശുചിമുറിയിൽ കയറാൻ യാത്രക്കാർ മടിക്കുകയാണ്‌. പഴയ സ്റ്റേഷൻ കെട്ടിടത്തിൽ നേരത്തെ ശുചിമുറി ഉണ്ടായിരുന്നു. ഒരെണ്ണം ജീവനക്കാർക്കും മറ്റൊന്ന് യാത്രക്കാർക്കും. എന്നാൽ, പുതിയ ശുചിമുറി വന്നതോടെ രണ്ടും താഴിട്ടുപൂട്ടി. താക്കോൽ സ്റ്റേഷൻ മാസ്റ്ററുടെ കൈവശമാണ്‌. യാത്രക്കാർക്ക് ശുചിമുറി ഉപയോഗിക്കണമെങ്കിൽ ഇപ്പോൾ സ്റ്റേഷൻ മാസ്റ്ററുടെ കൈയിൽനിന്ന്‌ താക്കോൽ വാങ്ങേണ്ട അവസ്ഥയാണ്‌. ഉപയോഗശേഷം താക്കോൽ സ്റ്റേഷൻ മാസ്റ്ററെ ഏൽപ്പിക്കുകയും വേണം. ഇ‍ൗ ബുദ്ധിമുട്ടുകാരണം സ്‌ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരും പഴയ ശുചിമുറി ആവശ്യപ്പെടാറില്ല. പ്ലാറ്റ്ഫോമിൽ ശുചിമുറി സൗകര്യം ഒരുക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തെ തുടർന്നാണ് പുതിയ സ്റ്റേഷൻ കെട്ടിടത്തിന് സമീപത്തായി ശുചിമുറി നിർമിച്ചത്. തെരുവുനായകളുടെ താവളമായി മാറിയ ശുചിമുറിയിലേക്ക്‌ റെയിൽവേ ജീവനക്കാരും തിരിഞ്ഞുനോക്കാറില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home