പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു)ജില്ലാ സമ്മേളനം
തോട്ടം മേഖലയെ തകർക്കുന്ന കേന്ദ്രനയത്തോടുള്ള സംസ്ഥാന സർക്കാരിന്റെ മൗനം വെടിയണം

പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനംചെയ്യുന്നു
പുനലൂർ
കസ്തൂരിരംഗൻ റിപ്പോർട്ട് ഉൾപ്പെടെ കേരളത്തിലെ തോട്ടം മേഖലയുടെ മേൽ അടിച്ചേൽപ്പിച്ച് തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തി തോട്ടങ്ങളെ പശ്ചിമഘട്ട വികസന പദ്ധതിയിൽനിന്ന് പൂർണമായി ഒഴിവാക്കണമെന്ന് പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു)ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തെന്മലയിൽ നടക്കുന്ന പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ സംസ്ഥാന സമ്മേളനം വമ്പിച്ച വിജയമാക്കാനും ആയിരക്കണക്കിന് തൊഴിലാളികൾ പങ്കെടുക്കുന്ന റാലിയും ഗ്രാമങ്ങളിൽ കർഷകത്തൊഴിലാളി സംഗമങ്ങളും ചേരാനും തീരുമാനിച്ചു. ആര്യങ്കാവ് പി ലാലാജി ബാബു നഗറിൽ (പാലക്കൽ ഓഡിറ്റോറിയം)നടന്ന സമ്മേളനം സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എസ് ബിജു അധ്യക്ഷനായി. തെന്മല വാലി സെക്രട്ടറി പി രാജു സ്വാഗതം പറഞ്ഞു . രക്തസാക്ഷി പ്രമേയം ടി അജയനും അനുശോചന പ്രമേയം വി എസ് മണിയും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയും ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായ എസ് ജമോഹൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി കെ കെ ജയചന്ദ്രൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സിഐടിയു കേന്ദ്ര കമ്മിറ്റി അംഗം പി സജി, ജില്ലാ പ്രസിഡന്റ് ബി തുളസീധരക്കുറുപ്പ് , ജില്ലാ വൈസ് പ്രസിഡന്റുമാരായ എം എ രാജഗോപാൽ, കെ ബാബുപ്പണിക്കർ , കെഎസ്‍കെടിയു സംസ്ഥാന കമ്മിറ്റി അംഗം ഡി വിശ്വസേനൻ, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എസ് ശ്യാം, സംഘാടകസമിതി പ്രസിഡന്റ് ബിനു മാത്യൂ, ദിനേശൻ, സുബാഷ് ജി നാഥ്, ഷാജി, സെയ്ഫുദീൻ, സജേഷ്, പി എസ് ചെറിയാൻ, സജിമോൻ, കമലാസനൻ, ആർ പ്രദീപ് എന്നിവർ സംസാരിച്ചു. നീറ്റ് പരീക്ഷയിലെ ഉന്നതവിജയത്തിലൂടെ എംബിബിഎസ് പ്രവേശനം നേടിയ ഓട്ടോ തൊഴിലാളിയുടെ മകൻ അഭിജിത് സുബിനെ ഉപഹാരം നൽകി ആദരിച്ചു. തൊഴിലാളികൾ അധിവസിക്കുന്ന ലയങ്ങളുടെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നും മെച്ചപ്പെട്ട പാർപ്പിട സൗകര്യങ്ങൾ ലഭ്യമാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ഭാരവാഹികൾ: എസ് ജയമോഹൻ (പ്രസിഡന്റ്), എസ് ബിജു (സെക്രട്ടറി), പി രാജു (ട്രഷറർ).









0 comments