നദികളിൽനിന്ന് മണൽവാരി ക്ഷാമം പരിഹരിക്കണം

ജില്ല നിർമാണത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി സജി ഉദ്ഘാടനംചെയ്യുന്നു
ചാത്തന്നൂർ
ഡാം, നദി എന്നിവിടങ്ങളിൽനിന്ന് മണൽ വാരി മണൽക്ഷാമം പരിഹരിക്കണമെന്ന് നിർമാണത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ചാത്തന്നൂർ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഇ എം എസ് കമ്യൂണിറ്റി ഹാളിൽ (ഷീല അലക്സാണ്ടർ നഗറിൽ)നടന്ന സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി സജി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ഡി സുരേഷ് കുമാർ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് പി നടരാജൻ പതാക ഉയർത്തി. ജോയിന്റ് സെക്രട്ടറിമാരായ ജെ പ്രദീപ് രക്തസാക്ഷി പ്രമേയവും എസ് ജയൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി സി സന്തോഷ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റി അംഗം ആർ രവീന്ദ്രൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ് ബി തുളസീധരക്കുറുപ്പ്, സെക്രട്ടറി എസ് ജയമോഹൻ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ സേതുമാധവൻ, എസ് എൽ സജികുമാർ, എം നൗഷാദ്, അനുബന്ധ മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എ സഫർകയാൽ, ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് സംസ്ഥാന കമ്മിറ്റി അംഗം എസ് ശ്രീലാൽ, ഷിജിൻ ദാസ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ പി വി സത്യൻ സ്വാഗതവും സെക്രട്ടറി ടി ദിജു നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഡി സുരേഷ് കുമാർ (പ്രസിഡന്റ്), എം നൗഷാദ്, പി നടരാജൻ, എസ് സുഭാഷ്, ലക്ഷ്മണൻ, ആർ രാജേന്ദ്രബാബു, മേഴ്സി പോൾ, ഷീല, സി വിജയൻ (വൈസ് പ്രസിഡന്റുമാർ), സി സന്തോഷ് (സെക്രട്ടറി), എസ് ജയൻ, ജെ പ്രദിപ്, അജയകുമാർ, എം സുധാകരൻ, രാമേന്ദ്രൻപിള്ള, എസ് സുരേഷ്, അഡ്വ. കെ ഷാജി (ജോയിന്റ് സെക്രട്ടറിമാർ), പി ഡി ജോസ് (ട്രഷറർ).










0 comments