print edition തീരത്തെ പ്രതിഷേധത്തെ നിസാരവത്‌കരിച്ച് മുഖ്യമന്ത്രി

കൊല്ലം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തിരച്ചിലിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. രക്ഷാപ്രവർത്തനത്തിലും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തിരച്ചിലിലും വീഴ്ച ഉണ്ടായെന്നും മുഖ്യമന്ത്രി മാപ്പുപറയണമെന്നുമുള്ള ആവശ്യത്തിലെ വികാരം ഉൾക്കൊള്ളുന്നു.
മീൻപിടിക്കാൻ പോയി കാണാതായ ഗൗതം കൃഷ്‌ണയുടെ ചവറ പുത്തൻതുറയിലെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭരണകൂടത്തോട് പ്രതിഷേധം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഒരു കാലത്തും നടത്താത്ത തിരച്ചിലാണ് നടക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പരമാവധി സഹായം നൽകും. അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വീടുകളിൽ ഫിഷറീസ് മന്ത്രി എന്തുകൊണ്ട് ഇതുവരെ തിരിഞ്ഞുനോക്കിയില്ലെന്ന ചോദ്യത്തിന് മന്ത്രിമാരായ ഷിബു ബേബിജോണും സി പി ജോണും പോയിട്ടുണ്ടല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.










0 comments