മത്സ്യത്തൊഴിലാളികൾ ധർണ നടത്തി

മത്സ്യത്തൊഴിലാളി യൂണിയന്‍ സംഘടിപ്പിച്ച ധർണ ജില്ലാ ട്രഷറർ ഇ വി സുധീഷ് ഉദ്ഘാടനം ചെയ്യുന്നു
വൈപ്പിൻ
കടലിൽ അപകടത്തിൽപ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിലെ സർക്കാർഅനാസ്ഥയിലും ഇതുസംബന്ധിച്ച് ഫിഷറീസ് മന്ത്രിയുടെ നിലപാടിലും പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) എടവനക്കാട് അണിയിൽ ബസാറിൽ ധർണ നടത്തി.
ജില്ലാ ട്രഷറർ ഇ വി സുധീഷ് ഉദ്ഘാടനം ചെയ്തു. പി ആർ ബിജു അധ്യക്ഷനായി. സിപിഐ എം ലോക്കൽ സെക്രട്ടറി കെ യു ജീവൻ മിത്ര, പി ഡി ആന്റണി, കെ ജെ ആൽബി എന്നിവർ സംസാരിച്ചു.










0 comments