ad
Deshabhimani

നഗരപ്രദേശങ്ങളിൽ വികസനമുന്നേറ്റം

കുരിയോട്ടുമല ഫാം

കൊല്ലം

വീണ്ടുമൊരു തദ്ദേശ തെരഞ്ഞെടുപ്പ്‌ എത്തിയപ്പോൾ നാട്ടിടങ്ങളിൽ ചർച്ച വികസനത്തെക്കുറിച്ചായി. കൊല്ലം കോർപറേഷനിലും കരുനാഗപ്പള്ളി, പരവൂർ, കൊട്ടാരക്കര, പുനലൂർ മുനിസിപ്പാലിറ്റിയിലും നടപ്പായതും നിർമാണത്തിലിരിക്കുന്നതുമായ വിവിധ പദ്ധതികളുടെ പരിശോധന വോട്ടർമാർ നടത്തും. പരവൂർ മുനിസിപ്പാലിറ്റിയിൽ കൈവരിക്കാൻ കഴിയുമായിരുന്ന വികസനം നേടാനായില്ലെന്ന വിമർശമുണ്ട്‌. ജില്ലാ ആസ്ഥാനമായ കൊല്ലം പട്ടണമേഖലയിൽ ഇന്നുകാണുന്ന പുരോഗതി അടയാളപ്പെടുത്തുന്നത്‌ കോർപറേഷനിലെ എൽഡിഎഫ്‌ ഭരണത്തിന്റെ മികവാണ്‌. ഇതിനുള്ള പദ്ധതികൾ പലതും പൂർത്തിയാക്കാനുമുണ്ട്‌. ഇതിനായി എൽഡിഎഫ്‌ ഭരണം തുടരണമെന്നതിൽ വോട്ടർമാർക്കും രണ്ടു ചിന്തയില്ല. അതിദരിദ്രർ ഇല്ലാത്ത നഗരമായി കൊല്ലത്തെ മാറ്റാൻ കഴിഞ്ഞതാണ്‌ വലിയ നേട്ടം. 658 കുടുംബാംഗങ്ങളെ ആണ്‌ അതിദരിദ്രരായി കണ്ടെത്തിയത്‌. മാലിന്യമുക്ത നഗരമാക്കി കൊല്ലത്തെ മാറ്റിത്തീർത്തതും ചർച്ചയാകും. സംസ്ഥാനത്ത്‌ ആദ്യമായി കോർപറേഷൻ ബയോ മൈനിങ്‌ നടപ്പാക്കി. കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ ഒരുലക്ഷം ക്യുബിക്‌ മീറ്റർ മാലിന്യമല 12 കോടി ചെലവിൽ ബയോ മൈനിങ്‌ നടത്തി പൂങ്കാവനമാക്കി. ലൈഫ്‌ ഭവന പദ്ധതി ഗുണഭോക്താക്കൾ 6569 ആണ്‌. 1029 പേർക്ക്‌ ഭൂമി ലഭ്യമാക്കി. പള്ളിത്തോട്ടം ക്യൂഎസി കോളനിയിൽ 164 കുടുംബങ്ങൾക്ക്‌ നീലിമ, കുളിർമ, തനിമ ഫ്ലാറ്റുകൾ നിർമിച്ചു. എസ്‌എംപി ഡിപ്പോ പുരയിടത്തിൽ ആറുനില ഫ്ലാറ്റ്‌ സമുച്ചയം നിർമിച്ചു. ഭൂരഹിതരായ 300 കുടുംബങ്ങൾക്ക്‌ ഫ്ലാറ്റ്‌ നിർമിക്കാൻ മയ്യനാട്‌ പഞ്ചായത്തിൽ 30 ഏക്കർ ഭൂമിവാങ്ങി. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ പിന്തുണയിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ്‌ കൊട്ടാരക്കര നഗരം നടത്തിയത്‌. ഇതിന്‌ ചുക്കാൻ പിടിക്കാൻ കൊട്ടാരക്കര മുനിസിപ്പാലിറ്റിക്കും കഴിഞ്ഞു. ലൈഫ് പദ്ധതിയിൽ 729ൽ 467 വീടും പൂർത്തിയായി. ഉഗ്രൻകുന്നിൽ വാതക ശ്മശാനം തുറന്നു. ചന്തമുക്ക് മുനിസിപ്പൽ ഗ്രൗണ്ടിൽ മുനിസിപ്പൽ സ്ക്വയർ ഓപ്പൺ ഓഡിറ്റോറിയത്തിന്റെയും മുൻമന്ത്രി ആർ ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള സാംസ്കാരിക നിലയം, കോൺഫറൻസ് ഹാൾ എന്നിവയുടെയും നിർമാണം പുരോഗമിക്കുന്നു. അഞ്ചുകോടി ചെലവഴിച്ചുള്ള ആധുനിക മത്സ്യമാർക്കറ്റ്‌ നിർമാണം അവസാനഘട്ടത്തിലാണ്. കരുനാഗപ്പള്ളി നഗരത്തിൽ പ്രധാനപ്പെട്ട വികസനം താലൂക്കാശുപത്രിയാണ്‌. തുറയിൽക്കുന്നിലെ തീരദേശ ആശുപത്രിയിൽ കിടത്തിച്ചികിത്സയും ദന്തവിഭാഗം തുടങ്ങിയതും നേട്ടമാണ്‌. കരുനാഗപ്പള്ളിക്ക്‌ സ്വന്തമായി കുടിവെള്ള പദ്ധതിയും വലിയ നേട്ടം. പുനലൂർ നഗരവും കൈവരിച്ചത്‌ സമാനതകളില്ലാത്ത വികസനമാണ്‌. എന്നാൽ, പരവൂർ മുനിസിപ്പാലിറ്റിയിൽ വികസന മുന്നേറ്റം ഉണ്ടായില്ല. മുൻ ഭരണസമിതിയുടെ കാലത്ത്‌ തുടങ്ങിവച്ച വികസന പ്രവർത്തനം പോലും പൂർത്തിയാക്കാനായില്ല.


തലയെടുപ്പോടെ 
ജില്ലാപഞ്ചായത്ത്‌

എല്ലാവരെയും ചേർത്തുപിടിച്ച്‌ കരുതലിനൊപ്പം നാടിന്റെ സമഗ്രവികസനവുമായി മുന്നേറുകയാണ്‌ ജില്ലാ പഞ്ചായത്ത്‌. ജില്ലാ പഞ്ചായത്ത്‌ നടപ്പാക്കിയ തലയെടുപ്പുള്ള വികസനക്കാഴ്‌ചകൾ ജില്ലയിൽ എവിടെയും കാണാം. കതിർമണി, ബട്ടർഫ്ലൈസ് വീൽചെയർ, മാലാഖക്കൂട്ടം, ഹൈടെക്ക് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ തുടങ്ങി നാടിന്റെ ക്ഷേമ, വികസന പ്രവർത്തനങ്ങൾക്കായി എൽഡിഎഫ്‌ ഭരണസമിതി നടപ്പാക്കിയ പദ്ധതികൾ എണ്ണിയാലൊടുങ്ങില്ല. വിദ്യാഭ്യാസം, ആരോഗ്യം, മണ്ണ്‌, ജലസംരക്ഷണം, സ്ത്രീമുന്നേറ്റം, വയോജനക്ഷേമം, കാർഷികം തുടങ്ങി വികസന കരസ്പർശമേൽക്കാത്ത മേഖലകളില്ല. ജനകീയപങ്കാളിത്തം ഉറപ്പാക്കി ജില്ലാ പഞ്ചായത്ത്‌ 2021 മുതൽ 2025വരെ നടപ്പാക്കിയത്‌ 616കോടി രൂപയുടെ (616,81,33,936) സമഗ്രവികസന പദ്ധതികൾ. ഇ‍ൗ സാമ്പത്തിക വർഷം 198,58,72,309 രൂപയുടെ പദ്ധതികളാണ്‌ നടപ്പാക്കിവരുന്നത്‌. മികവുറ്റ പ്രവർത്തനങ്ങൾക്ക്‌ രണ്ടുതവണ തദ്ദേശവകുപ്പിന്റെ സ്വരാജ്‌ ട്രോഫിയടക്കം നേടി. 7500 കുടുംബങ്ങൾക്ക് വീട്‌ നൽകിയതും സ്വജൽധാര ജനകീയ കുടിവെള്ള പദ്ധതി പൂർത്തിയാക്കിയതും ജില്ലാ ആശുപത്രിയുടെ വികസനം ഉറപ്പാക്കിയതും കുരിയോട്ടുമലയെ ക്യാമ്പ് സെന്ററും ടൂറിസം ഹബ്ബുമാക്കിയതും അടക്കമുള്ള വികസന പ്രവർത്തനങ്ങൾ നടപ്പായത്‌ എൽഡിഎഫ്‌ ഭരണസമിതിയുടെ ഇച്ഛാശക്തിയിൽ്. ​ഹൈടെക്‌ 
ഫാം ടൂറിസം കുരിയോട്ടുമല ഹൈടെക് ഡെയറി ഫാം കാഴ്ചകള്‍ക്കൊപ്പം സമ്മാനിക്കുന്നത് തൊഴിലും വരുമാനവും. പതിനായിരത്തിലേറെ സഞ്ചാരികള്‍ ഫാം സന്ദർശിച്ചു. മൂന്നുകോടിക്ക് മുകളില്‍ വരുമാനം നേടി. കല്ലടയാറിൻ തീരത്തെ പ്രകൃതിഭംഗിയില്‍ മൃഗവൈവിധ്യവും കാര്‍ഷികസമൃദ്ധിയുമാണ് നിറയുന്നത്. ബ്രാൻഡായി 
കതിർമണി ജില്ലയിലെ തരിശ് നെൽപ്പാടങ്ങളിൽ കൃഷിചെയ്‌ത്‌ ഉൽപ്പാദിപ്പിച്ച കതിർമണി ബ്രാൻഡ് മട്ടയരിക്ക്‌ വിപണിയിൽ ആവശ്യക്കാരേറെ. തരിശുപാടങ്ങൾ ഏറ്റെടുത്ത് കർഷക ഗ്രൂപ്പുകൾ, പാടശേഖര സമിതികൾ, യുവജന ക്ലബ്ബുകൾ, ഗ്രന്ഥശാല കൂട്ടായ്മ എന്നിവരുടെ സഹകരണത്തോടെ കൃഷിചെയ്താണ്‌ നാടൻ മട്ടയരി വിപണിയിൽ എത്തിക്കുന്നത്‌. ​ സാഫല്യമായി 
സാഫല്യം -പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഭവന നിർമാണത്തിനുളള ധനസഹായം ഗഡുക്കളായി നൽകുന്നതിനുപകരം വീട് നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറി നൽകുന്നതാണ്‌ സാഫല്യം പദ്ധതി. ഇതിനകം 25 വീട്‌ നിർമിച്ചുനൽകി. മികവിന്റെ 
ആതുരാലയങ്ങൾ ജില്ലാ ആശുപത്രിയിൽ അഞ്ചുകോടി രൂപ ചെലവഴിച്ച്‌ അത്യാധുനിക സിടി സ്കാനിങ്‌ മെഷീൻ വാങ്ങി. വിക്ടോറിയ ആശുപത്രിയിൽ പ്രസവാനന്തരം ആവശ്യമായിട്ടുള്ള 14 ഇനങ്ങൾ അടങ്ങിയ കിറ്റ് വിതരണംചെയ്യുന്ന അമ്മയ്ക്കായി പദ്ധതി നടപ്പാക്കിവരുന്നു. കിടപ്പുരോഗികൾക്ക് കൂടുതൽ ആശ്വാസം പകരുന്ന ആയുർപാലിയം പദ്ധതിക്ക്‌ വലിയ സ്വീകാര്യത ലഭിച്ചു. ജില്ലാ ആശുപത്രിയിലും വിക്ടോറിയ, ആയുർവേദ, ഹോമിയോ ആശുപത്രികളിലും ലൈബ്രറി സൗകര്യം ഒരുക്കി. ഹോമിയോ, ആയുർവേദ ആശുപത്രികളിൽ വിവിധ രോഗങ്ങൾക്കുള്ള സ്പെഷ്യൽ ക്ലിനിക്കുകളും വിക്ടോറിയ ആശുപത്രിയിൽ ഓട്ടിസം ക്ലിനിക്കും സ്ഥാപിച്ചു. ജില്ലാ ഹോമിയോ ആശുപത്രിയിൽ അൾട്രാ സൗണ്ട് സ്കാനിങ്‌ സംവിധാനം ഒരുക്കി.


കുരിയോട്ടുമലയിൽ ഇ എം എസ്‌ സ്‌മാരക ഓഡിറ്റോറിയം

തൊഴിലവസരങ്ങളും ടൂറിസവും ലക്ഷ്യമിട്ട്‌ കുരിയോട്ടുമലയിൽ ഇ എം എസിന്റെ പേരിൽ ഓഡിറ്റോറിയം സജ്ജമാക്കി. മികച്ച രീതിയിൽ റസിഡൻഷ്യൽ ക്യാമ്പുകൾ സംഘടിപ്പിക്കാനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയത്‌. ഭൂമിയുടെ ചരിവ് നിലനിർത്തിക്കൊണ്ടുതന്നെ പരിസ്ഥിതി സൗഹാർദപരമായ നിർമാണരീതിയാണ്‌ അവലംബിച്ചത്‌. മിനി ഓഡിറ്റോറിവും ഡോർമെറ്ററികളും സ്യൂട്ട്റൂമുകളും ഉൾപ്പെടെ ൩൦൦ പേർക്ക്‌ താമസിക്കാനുള്ള ഹോസ്റ്റൽ സൗകര്യം, വാഹനപാർക്കിങ്‌, ഡൈനിങ്‌ ഏരിയ, ടോയ്‌ലെറ്റ് ബ്ലോക്ക് തുടങ്ങിയ സ‍ൗകര്യങ്ങൾ ഉൾപ്പെടുന്നതാണ്‌ ഹാൾ.


മൊബൈൽ സെപ്‌ടേജ്‌ ട്രീറ്റ്മെന്റ് യൂണിറ്റ്‌

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായിട്ടുള്ള മൊബൈൽ സെപ്‌ടേജ്‌ ട്രീറ്റ്മെന്റ് യൂണിറ്റ്‌ (എംടിയു) പ്രവർത്തനം മികച്ച രീതിയിൽ മുന്നേറുന്നു. ഒന്നരക്കോടി രൂപ ചെലവഴിച്ചുള്ള പദ്ധതിയിൽ 6000 ലിറ്റർ മാലിന്യം ഒരു മണിക്കൂറുകൊണ്ട്‌ സംസ്‌കരിക്കാനാകും. സംസ്‌കരണത്തിനുശേഷമുള്ള ഖരമാലിന്യം വളമായി ഉപയോഗിക്കാം. ദുർഗന്ധം ഇല്ലെന്നതാണ് സവിശേഷത.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home